ആലപ്പുഴ ജില്ലയില്‍ ഇന്ന് 411 പേര്‍ക്ക് കൊവിഡ്
405 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത് .ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 411 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 405 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത് .ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.394പേരുടെ പരിശോധനാഫലംകൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 67791 പേര്‍ രോഗ മുക്തരായി.
4515പേര്‍ ചികില്‍സയില്‍ ഉണ്ട്.ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലായി 208 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് വാക്സിനേഷന്‍ നല്‍കി .ആലപ്പുഴ ജനറല്‍ ആശുപത്രി-26,മെഡിക്കല്‍ കോളജ് ആശുപത്രി -20,കുറത്തികാട് -30,ചെങ്ങന്നൂര്‍ -6,ചേര്‍ത്തല -34,കായംകുളം -61,ഹരിപ്പാട് -31 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.