ആലപ്പുഴയില്‍ ഇന്ന് 42 പേര്‍ക്ക് കൊവിഡ്; 23 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി
സമ്പര്‍ക്കം വഴി രോഗം സ്ഥിരീച്ചവരില് ഒരാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകയാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 11 പേര് വിദേശത്ത് നിന്നും ആറ് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകയാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 11 പേര് വിദേശത്ത് നിന്നും ആറ് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.രോഗം സ്ഥിരീകരിച്ച ചികില്‍സയിലുള്ള ഐടിബിപി ഉദ്യോഗസ്ഥന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 38 വയസ്സുള്ള വെണ്മണി സ്വദേശിനി,കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കാര്‍ത്തികപ്പള്ളി, രണ്ട് കായംകുളം, കണ്ടല്ലൂര്‍ സ്വദേശികള്ചെല്ലാനം ഹാര്‍ബര്‍ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച വരുടെ സമ്പര്‍ക്ക പട്ടികയിലുള്ള എട്ട് പള്ളിത്തോട് സ്വദേശികള്‍, ഒരു കുത്തിയതോട് സ്വദേശി. രോഗം സ്ഥിരീകരിച്ചു ചികില്‍സയിലുള്ള പുളിങ്കുന്ന് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 40 വയസ്സുള്ള പുളിങ്കുന്ന് സ്വദേശിനി,എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയില്‍ രോഗം സ്ഥിരീകരിച്ച വരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് തുറവൂര്‍ സ്വദേശികള്‍, രോഗം സ്ഥിരീകരിച്ചു ചികില്‍സയിലുള്ള അമ്പലപ്പുഴ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആറ് ആലപ്പുഴ സ്വദേശികള്‍,തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മുഹമ്മ സ്വദേശിനി എന്നിവര്‍ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇതു കൂടാതെ 20 വയസ്സുള്ള ചുനക്കര സ്വദേശിനിക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു.സൗദിയില്‍ നിന്നും ജൂണ്‍ ഏഴിന് എത്തിയ 26 വയസ്സുള്ള കുത്തിയതോട് സ്വദേശി,മസ്കറ്റില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 23 വയസ്സുള്ള കായംകുളം സ്വദേശിനി,ദുബായില്‍ നിന്നും ജൂണ്‍ 23 എത്തിയ 25 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,മസ്കറ്റില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 54 വയസ്സുള്ള കായംകുളം സ്വദേശിനി,ആഫ്രിക്കയില്‍ നിന്നും ജൂണ്‍ 26ന് എത്തിയ 28 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,മസ്കറ്റില്‍ നിന്നും എത്തിയ 25 വയസ്സുള്ള നൂറനാട് സ്വദേശി,മസ്കറ്റില്‍ നിന്നും എത്തിയ 56 വയസ്സുള്ള ചെന്നിത്തല സ്വദേശി.,മസ്കറ്റില്‍ നിന്നും എത്തി ആലപ്പുഴയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 43 വയസ്സുള്ള പത്തനംതിട്ട സ്വദേശി,മസ്കറ്റില്‍ നിന്നും എത്തിയ 37 വയസ്സുള്ള മിത്രക്കരി സ്വദേശി,ദുബായില്‍ നിന്നും ജൂണ്‍ 26ന് എത്തിയ 30 വയസ്സുള്ള മാവേലിക്കര സ്വദേശി,മസ്കറ്റില്‍ നിന്നും ജൂണ്‍ 24ന് എത്തിയ 25 വയസ്സുള്ള മാവേലിക്കര സ്വദേശി,ലഡാക്കില്‍ നിന്നുമെത്തിയ 29 വയസ്സുള്ള മുതുകുളം സ്വദേശി,ഡല്‍ഹിയില്‍ നിന്നും എത്തിയ 56 വയസ്സുള്ള ചെറിയനാട് സ്വദേശിനി,ഡല്‍ഹിയില്‍ നിന്നും എത്തിയ 20 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,ചെന്നൈയില്‍ നിന്നും എത്തിയ 28 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി,ഡല്‍ഹിയില്‍ നിന്നും ജൂലൈ നാലിന് എത്തിയ 35 വയസ്സുള്ള ചേപ്പാട് സ്വദേശി,തൂത്തുക്കുടിയില്‍ നിന്നും എത്തിയ 33 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍,
ആകെ 607 പേര് ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ട്. 328 പേര് മുക്തരായി.ജില്ലയില്‍ ഇന്ന് 36 പേരുടെ പരിശോധനാഫലം നെഗറ്റീവായി,കുവൈറ്റില്‍ നിന്നെത്തിയ പാലമേല്‍, മുളക്കുഴ, മുതുകുളം, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, നൂറനാട് , ആലപ്പുഴ സ്വദേശികള്‍,ഷാര്‍ജയില്‍ നിന്നെത്തിയ താമരക്കുളം, പാലമേല്‍, പുറക്കാട് സ്വദേശികള്‍,ഒമാനില്‍ നിന്നെത്തിയ ദേവികുളങ്ങര, തലവടി, രാമങ്കരി സ്വദേശികള്‍,ദുബായില്‍ നിന്നും എത്തിയ അമ്പലപ്പുഴ, ചിങ്ങോലി സ്വദേശികള്‍,ദമാമില്‍ നിന്നും വന്ന പാണാവള്ളി, വെണ്മണി സ്വദേശികളുടെയും പരിശോധനാഫലം നെഗറ്റീവായി. ഇതു കൂടാതെ മസ്കറ്റില്‍ നിന്നും വന്ന ബുധനൂര്‍ സ്വദേശി ,യുഎഇയില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി ,ഖത്തറില്‍ നിന്നും വന്ന ചെട്ടികുളങ്ങര സ്വദേശി,അബുദാബിയില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി ,ചെന്നൈയില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി,ബാംഗ്ലൂരില്‍ നിന്ന് വന്ന അമ്പലപ്പുഴ സ്വദേശി ,ജമ്മുവില്‍ നിന്ന് വന്ന ആറാട്ടുപുഴ സ്വദേശി എന്നിവരുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച അഞ്ചു കായംകുളം സ്വദേശികളുടെയും ചെറുതന, നൂറനാട്, താമരക്കുളം, ആറാട്ടുപുഴ, തെക്കേക്കര സ്വദേശികളുടെയും രണ്ട് ഐടിബിപി ഉദ്യോഗസ്ഥരുടെയും പരിശോധന ഫലവും ഇന്ന് നെഗറ്റീവായി.
ഇന്ന് 57 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.23 പേര് ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 632 പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം.556 പേരെ ക്വാറന്റൈനില്‍ നിന്നും ഇന്ന് ഒഴിവാക്കി.589 പേരെ പുതുതായി ഇന്ന് ക്വാറന്റൈനിലാക്കി.രോഗം സ്ഥിരീകരിച്ചവരുമായി 26 പേര് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയില്‍ ഇന്ന് വന്നിട്ടുണ്ട്.രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്ത്തിയവുരുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇന്ന് 33 പേരും ഉള്‍പ്പെട്ടു.