ആലപ്പുഴ ജില്ലയില്‍ ഇന്ന് 421 പേര്‍ക്ക് കൊവിഡ്
414പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കൊച്ചി: ആലപ്പുഴ ജില്ലയില്‍ ഇന്ന് 421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 414പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രണ്ട് പേര് വിദേശത്തു നിന്നും നാലു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.ജില്ലയില്‍ ഇന്ന് 244 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 63156 പേര് ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.4576 പേര് ചികിത്സയില്‍ ഉണ്ട്.
ജില്ലയില്‍ 26 കേന്ദ്രങ്ങളിലായി ഇന്ന് 1641 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് പ്രതിരോധ വാക്സിന് നല്കി.മെഡിക്കല്‍ കോളജ് -195,ജനറല്‍ ആശുപത്രി ആലപ്പുഴ -143,സിഎച്ച്സി തുറവൂര്‍ -93,ജില്ലാആശുപത്രി മാവേലിക്കര -88,കായംകുളം- 118,ചെങ്ങന്നൂര്‍ -43 13.സിഎച്ച്സി ചുനക്കര -46,സിഎച്ച്സി മുഹമ്മ -64,യുഎച്ച്ടിസി അമ്പലപ്പുഴ -55,താലൂക്ക് ആശുപത്രി പുളിങ്കുന്ന് - 62,ഗവ യു പി സ്കൂള്‍ ഓടമ്പള്ളി പാണാവള്ളി -5,സിഎച്ച്സി കുറത്തികാട് -76,മുതുകുളം -34,തൃക്കുന്നപ്പുഴ -45,പാണ്ടനാട് - 64,ആലപ്പുഴ -58,എടത്വ -44,അരൂര്‍ -43,തൈക്കാട്ടുശേരി -76,എസ് എച്ച് ചേര്‍ത്തല -81 എന്നിങ്ങനെയാണ് വാക്സിന് നല്‍കിയത്.