ആലപ്പുഴയില്‍ ഇന്ന് 44 പേര്‍ക്ക് കൊവിഡ്; 32 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
ഒരു ആരോഗ്യപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അഞ്ചുപേര്‍ വിദേശത്തുനിന്നും അഞ്ചുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.49 പേര്‍ക്ക് ഇന്ന് രോഗമുക്തി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അഞ്ചുപേര്‍ വിദേശത്തുനിന്നും അഞ്ചുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 46 വയസ്സുള്ള തുറവൂര്‍ സ്വദേശി,രോഗം സ്ഥിരീകരിച്ച ചെട്ടികാട് ലാബ് ജീവനക്കാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കലവൂര്‍ സ്വദേശിയായ ആണ്‍കുട്ടി,ചെട്ടിക്കാട് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച 16 ചെട്ടികാട് സ്വദേശികള്‍,25 വയസ്സുള്ള പെരുമ്പളം സ്വദേശിനി,എറണാകുളത്തെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 23 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി,67 വയസുള്ള മാരാരിക്കുളം തെക്ക് സ്വദേശി,55 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശിനി,22 വയസ്സുള്ള കായംകുളം സ്വദേശി,36 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി,41 വയസ്സുള്ള കായംകുളം സ്വദേശിനി,23 വയസ്സുള്ള കുത്തിയതോട് സ്വദേശി,35 വയസ്സുള്ള ആര്യാട് സ്വദേശി,50 വയസ്സുള്ള കുത്തിയതോട് സ്വദേശി,രോഗം സ്ഥിരീകരിച്ച പോലിസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്ക പട്ടികയിലുള്ള നാല് ആലപ്പുഴ സ്വദേശികള്‍,ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,52 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ അര്‍ത്തുങ്കല്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.കുവൈറ്റില്‍ നിന്നും എത്തിയ 30 വയസ്സുള്ള ചേര്‍ത്തല സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 23 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,ദുബായില്‍ നിന്നും എത്തിയ 46 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി,അബുദാബിയില്‍ നിന്നും എത്തിയ 32 വയസുള്ള തകഴി സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 28 വയസ്സുള്ള തുറവൂര്‍ സ്വദേശി ,ചെന്നൈയില്‍ നിന്നെത്തിയ 35 വയസ്സുള്ള തുറവൂര്‍ സ്വദേശി,ഹൈദരാബാദില്‍ നിന്നും എത്തിയ 25 വയസ്സുള്ള നീലംപേരൂര്‍ സ്വദേശിനി,ഡല്‍ഹിയില്‍ നിന്നും എത്തിയ 31 വയസ്സുള്ള തുറവൂര്‍ സ്വദേശിനി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 36 വയസ്സുള്ള കുത്തിയതോട് സ്വദേശി,വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ 36 വയസ്സുള്ള ആലപ്പുഴ സ്വദേശി എന്നിവരാണ് ഇന്ന് വിദേശം,ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ എത്തി രോഗം സ്ഥിരീകരിച്ചവര്‍.
ജില്ലയില്‍ ഇന്ന് 49 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതില്‍ 7പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 4 കായംകുളം സ്വദേശികള്‍, 3 എഴുപുന്ന സ്വദേശികള്‍, ഒരു കുത്തിയതോട് സ്വദേശി, ഒരു വെട്ടക്കല്‍ സ്വദേശിനിയായ യുവതി, ഒരു തുറവൂര്‍ സ്വദേശി, ഒരു കുത്തിയതോട് സ്വദേശി, ഒരു ചേര്‍ത്തല സ്വദേശിനി എന്നിവര്‍ ഇന്ന് രോഗമുക്തരായവരില്‍ ഉള്‍പ്പെടുന്നു കൂടാതെ ഒമാനില്‍ നിന്നെത്തിയ പള്ളിപ്പാട്, കായംകുളം സ്വദേശികള്‍,കുവൈറ്റില്‍ നിന്നെത്തിയ ആലപ്പുഴ, എടത്വ, കുത്തിയതോട് സ്വദേശികള്‍,ഖത്തറില്‍ നിന്നെത്തിയ 2 പുന്നപ്ര നോര്‍ത്ത് സ്വദേശികള്‍,ഷാര്‍ജയില്‍ നിന്നെത്തിയ അമ്പലപ്പുഴ സൗത്ത് സ്വദേശിനി,ദുബായില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, ബുധനൂര്‍, കുപ്പപ്പുറം, പത്തിയൂര്‍, പുളിങ്കുന്ന്, അമ്പലപ്പുഴ സ്വദേശികള്‍,അബുദാബിയില്‍ നിന്നെത്തിയ രണ്ട് തൈക്കാട്ടുശ്ശേരി സ്വദേശികള്‍, ഒരു തണ്ണീര്‍മുക്കം സ്വദേശി,ഡല്‍ഹിയില്‍ നിന്നെത്തിയ രണ്ട് തെക്കേക്കര സ്വദേശിനികള്‍, ചെമ്പുംപുറം, കുത്തിയതോട്, മാരാരിക്കുളം നോര്‍ത്ത് സ്വദേശികള്‍,മുംബൈയില്‍ നിന്ന് വന്ന രണ്ട് ചേര്‍ത്തല സ്വദേശികള്‍, ഒരു പാണാവള്ളി സ്വദേശി,കോയമ്പത്തൂരില്‍ നിന്നെത്തിയ തുറവൂര്‍ സ്വദേശിനി,സിക്കിമില്‍ നിന്നെത്തിയ തുറവൂര്‍ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും വന്ന മുഹമ്മ സ്വദേശിനി,പോണ്ടിച്ചേരിയില്‍ നിന്നും വന്ന് ചികില്‍സയിലായിരുന്ന പള്ളിപ്പുറം സ്വദേശിനി, ഒരു കായംകുളം സ്വദേശി എന്നിവരും കൂടാതെ എറണാകുളത്ത് ചികില്‍സയിലായിരുന്ന സൗദിയില്‍ നിന്നും എത്തിയ നൂറനാട് സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ തെക്കേക്കര സ്വദേശി എന്നിവരുമാണ് ഇന്ന് നെഗറ്റീവ് ആയത്.ആകെ 779പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. ഇതുവരെ 552പേര്‍ രോഗമുക്തരായി.