ആലപ്പുഴയില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ്; 30 പേര്‍ക്കും സമ്പര്‍ക്കം വഴി

മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണ്.പതിനൊന്നു പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.70 പേർ ഇന്ന് രോഗമുക്തി നേടി

Update: 2020-07-21 13:03 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണ്.പതിനൊന്നു പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.70 പേർ ഇന്ന് രോഗമുക്തി നേടി

ചെല്ലാനം ഹാര്‍ബര്‍ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ട് കലവൂര്‍ സ്വദേശികള്‍, ഒരു പട്ടണക്കാട്, ഒരു പള്ളിത്തോട് സ്വദേശികള്‍,കായംകുളം മാര്‍ക്കറ്റ് മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ഏഴ് കായംകുളം സ്വദേശികള്‍,എഴുപുന്ന സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ചന്തിരൂര്‍, തുറവൂര്‍ സ്വദേശിനികള്‍,രോഗം സ്ഥിരീകരിച്ച ചെട്ടികാട് സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള എട്ട് കലവൂര്‍ സ്വദേശികള്‍,നൂറനാട് ഐടിബിപി ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍,രോഗം സ്ഥിരീകരിച്ച ചുനക്കര സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 49 വയസ്സുള്ള നൂറനാട് സ്വദേശിനി,രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം തീര പ്രദേശവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന മല്‍സ്യതൊഴിലാളിയായ ആറാട്ടുപുഴ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് ആറാട്ടുപുഴ സ്വദേശികള്‍,രോഗം സ്ഥിരീകരിച്ച കടക്കരപ്പള്ളി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് തുറവൂര്‍ സ്വദേശികള്‍,രോഗം സ്ഥിരീകരിച്ച അമ്പലപ്പുഴ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നു ആലപ്പുഴ സ്വദേശികള്‍,രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 30 വയസ്സുള്ള കായംകുളം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലടെ രോഗം സ്ഥിരീകരിച്ചത്.

സൗദിയില്‍ നിന്നും ജൂലൈ മൂന്നിന് എത്തിയ 24 വയസ്സുള്ള പട്ടണക്കാട് സ്വദേശി,ദുബായില്‍ നിന്നും ജൂണ്‍ 28ന് എത്തിയ 54 വയസ്സുള്ള മാവേലിക്കര സ്വദേശി,ദമാമില്‍ നിന്നും എത്തിയ 41 വയസ്സുള്ള ആലപ്പുഴ സ്വദേശി,റഷ്യയില്‍ നിന്നും ജൂലൈ ഒമ്പതിന് എത്തിയ 20 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,അബുദാബിയില്‍ നിന്നും ജൂണ്‍ 28ന് എത്തിയ 46 വയസ്സുള്ള പള്ളിപ്പാട് സ്വദേശി,ഒമാനില്‍ നിന്നും ജൂലൈ ഒമ്പതിന് എത്തിയ 40 വയസ്സുള്ള മുതുകുളം സ്വദേശിനി,ദുബായില്‍ നിന്നും ജൂണ്‍ 27 എത്തിയ 54 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,ദുബായില്‍ നിന്നും ജൂണ്‍ 27ന് എത്തിയ 43 വയസ്സുള്ള ഹരിപ്പാട് സ്വദേശി,സൗദിയില്‍ നിന്നും ജൂലൈ മൂന്നിന് എത്തിയ 29 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി,ഖത്തറില്‍ നിന്നും ജൂണ്‍ 27ന് എത്തിയ 55 വയസ്സുള്ള ചുനക്കര സ്വദേശി ദുബായില്‍ നിന്നും ജൂണ്‍ 29 എത്തിയ 32 വയസ്സുള്ള നൂറനാട് സ്വദേശി,ഡല്‍ഹിയില്‍ നിന്നും ജൂലൈ അഞ്ചിന് എത്തിയ 47 വയസ്സുള്ള തിരുവിഴ സ്വദേശി,ഡല്‍ഹിയില്‍ നിന്നും ജൂലൈ നാലിന് എത്തിയ 28 വയസ്സുള്ള ദേവികുളങ്ങര സ്വദേശിനി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ആകെ 647 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News