ആലപ്പുഴ ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ്

465 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-02-12 13:53 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 465 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.356 പേരുടെ പരിശോധനാഫലം ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 68570 പേര്‍ ഇതുവരെ രോഗ മുക്തരായി.4550പേര്‍ ചികില്‍സയില്‍ ഉണ്ട്.ജില്ലയില്‍ 19 കേന്ദ്രങ്ങളിലായി 808 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി .

ആലപ്പുഴ ജനറല്‍ ആശുപത്രി-62,.ചേര്‍ത്തല -82,ഡബ്ല്യു ആന്റ് സി ആലപ്പുഴ(പോലിസ് ക്യാംപ് )108,അമ്പലപ്പുഴ -55,ചെങ്ങന്നൂര്‍ -71,കായംകുളം -79,കുറത്തികാട് -60,പുളിങ്കുന്ന് -40,മുഹമ്മ -30,ഐടിബിപിനൂറനാട് -59,തുറവൂര്‍ -61,ഹരിപ്പാട് -40,ചെട്ടികാട് -41,എടത്വ -20 കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് പ്രതിരോധ വാക്സിന്‍ നല്‍കി.

Tags:    

Similar News