ആലപ്പുഴ ജില്ലയില്‍ ഇന്ന് 475 പേര്‍ക്ക് കൊവിഡ്

463പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-01-19 14:10 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 475 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 463പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്നും മൂന്ന് പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.203പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 59675 പേര്‍ രോഗ മുക്തരായി.

4088പേര്‍ ചികില്‍സയില്‍ ഉണ്ട്. അതേ സമയം ജില്ലയില്‍ ഒമ്പതു കേന്ദ്രങ്ങളിലായി 523 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് വാക്സിന്‍ നല്‍കി.കായംകുളം താലൂക്ക് ആശുപത്രി -52, ഹരിപ്പാട് താലൂക്ക് ആശുപത്രി -62,ചേര്‍ത്തല താലൂക്ക് ആശുപത്രി -77,ജില്ല ആശുപത്രി ചെങ്ങന്നൂര്‍ -47,ജില്ല ആശുപത്രി മാവേലിക്കര -62,മെഡിക്കല്‍ കോളജ് -84,സേക്രഡ് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല -56ആലപ്പുഴ ജനറല്‍ ആശുപത്രി -38,ആര്‍എച്ച്ടിസി ചെട്ടികാട് -45 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്.

Tags:    

Similar News