ആലപ്പുഴ ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ്

486പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.14പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-02-13 15:49 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 486പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.14പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.നാലു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് 392 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി. ആകെ 68962 പേര്‍ രോഗ മുക്തരായി.4664പേര്‍ ചികിത്സയില്‍ ഉണ്ട്.

ജില്ലയില്‍ 17കേന്ദ്രങ്ങളിലായി 560പേര്‍ക്ക് വാക്സിന്‍ നല്‍കി.ജനറല്‍ ആശുപത്രി ആലപ്പുഴ -57,ചേര്‍ത്തല -80,ഡബ്ല്യു ആന്റ് സി ആലപ്പുഴ (പോലീസ് ക്യാംപ് )-64,അമ്പലപ്പുഴ -19,ഹരിപ്പാട് -60,ചെങ്ങന്നൂര്‍ -27,കായംകുളം -5,കുറത്തികാട് -38,മുഹമ്മ -45,പുളിങ്കുന്ന് -20,തുറവൂര്‍ -41,ചെട്ടികാട് -20,ചുനക്കര -35 കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് വാക്സിന്‍ നല്‍കി.

Tags:    

Similar News