ആലപ്പുഴ ജില്ലയില്‍ ഇന്ന് 527 പേര്‍ക്ക് കൊവിഡ്; 626 പേര്‍ക്ക് രോഗമുക്തി
519പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്
ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 519പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. ഇന്ന് 626പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 35044 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 8226 പേര്‍ ചികില്‍സയില്‍ ഉണ്ട്.