ആലപ്പുഴയില്‍ ഇന്ന് 53 പേര്‍ക്ക് കൊവിഡ്;രണ്ടു മരണം കൊവിഡ് ബാധിച്ച്

പട്ടണക്കാട് നികര്‍ത്തില്‍ ചക്രപാണി(80),എഴുപുന്ന കോടംതുരുത്ത് വടക്കേ മുറിയില്‍ ശാരദ(76) എന്നിവരുടെ മരണമാണ് ഇന്ന് റിപോര്‍ട് ചെയ്യപ്പെട്ടത്.ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്

Update: 2020-07-30 13:44 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും കൊവിഡ് ബാധിച്ചാണെന്ന് റിപോര്‍ട്ട് ചെയ്തു.ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.പട്ടണക്കാട് നികര്‍ത്തില്‍ ചക്രപാണി(80),എഴുപുന്ന കോടംതുരുത്ത് വടക്കേ മുറിയില്‍ ശാരദ(76) എന്നിവരുടെ മരണമാണ് ഇന്ന് റിപോര്‍ട് ചെയ്യപ്പെട്ടത്.

67 വയസ്സുള്ള തുറവൂര്‍ സ്വദേശി, 23 വയസ്സുള്ള ഹരിപ്പാട് സ്വദേശി, 32 വയസ്സുള്ള മുട്ടം സ്വദേശി, 58 വയസുള്ള കായംകുളം സ്വദേശി, 57 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 45 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 65 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 31 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 33 വയസ്സുള്ള മുട്ടം സ്വദേശി, 30 വയസ്സുള്ള മുട്ടം സ്വദേശിനി, 18 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 42 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, 65 വയസ്സുള്ള പായിപ്പാട് സ്വദേശിനി, 55 വയസ്സുള്ള തയ്ക്കല്‍ സ്വദേശി, 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 49 വയസ്സുള്ള തയ്ക്കല്‍ സ്വദേശിനി, 55 വയസ്സുള്ള തൈക്കല്‍ സ്വദേശി 42 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 73 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 52 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി, 57 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 78 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 56 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 18 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി , 38 വയസ്സുള്ള കൊല്ലകടവ് സ്വദേശിനി, കൊല്ലകടവ് സ്വദേശിനിയായ പെണ്‍കുട്ടി, 39 വയസ്സുള്ള പൊന്നാട് സ്വദേശിനി, 27 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശിനി, കൊല്ലകടവ് സ്വദേശിയായ ആണ്‍കുട്ടി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്.

ഇത് കൂടാതെ രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്ത 24 വയസ്സുള്ള ആലപ്പുഴ സ്വദേശി, 35 വയസ്സുള്ള അരൂക്കുറ്റി സ്വദേശി, 69 വയസ്സുള്ള ആലപ്പുഴ സ്വദേശി, 68 വയസ്സുള്ള തുറവൂര്‍ സ്വദേശി, 24 വയസ്സുള്ള പള്ളിപ്പാട് സ്വദേശി എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 സൗദിയില്‍ നിന്നും എത്തിയ 55 വയസ്സുള്ള രാമങ്കരി സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 30 വയസ്സുള്ള വണ്ടാനം സ്വദേശിനി,തെലുങ്കാനയില്‍ നിന്നുമെത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 18 വയസ്സുള്ള ആലപ്പുഴ സ്വദേശി,കര്‍ണാടകയില്‍ നിന്നും എത്തിയ 34 വയസ്സുള്ള തോട്ടപ്പള്ളി സ്വദേശി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 25 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 51 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി,തെലുങ്കാനയില്‍ നിന്നുമെത്തിയ 23 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി,കര്‍ണാടകയില്‍ നിന്നും എത്തിയ 40 വയസ്സുള്ള ബുധനൂര്‍ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 18 വയസ്സുള്ള കൊല്ലകടവ് സ്വദേശിനി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 32 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി,തെലുങ്കാനയില്‍ നിന്നുമെത്തിയ 23 വയസ്സുള്ള ബുധനൂര്‍ സ്വദേശിനി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി എന്നിവരാണ് ഇന്ന് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി രോഗം സ്ഥിരീകരിച്ചവര്‍.

ജില്ലയില്‍നിന്ന് 20 പേരുടെ പരിശോധന ഫലം നെഗറ്റീവായി.ഇതില്‍ 11 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ചു പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്.ആകെ 724 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 957 പേര്‍ രോഗം മുക്തരായി 

Tags:    

Similar News