ആലപ്പുഴ ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ്
54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല കൂടാതെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുംരോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല കൂടാതെ ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
നെടുമുടി സ്വദേശികള്‍-2
കടക്കരപ്പള്ളി സ്വദേശി-1
ആലപ്പുഴ സ്വദേശി-1
അമ്പലപ്പുഴ സ്വദേശി-1
തൃക്കുന്നപ്പുഴ സ്വദേശി-1
കായംകുളം സ്വദേശി-1
ഹരിപ്പാട് സ്വദേശികള്‍-2
മണ്ണഞ്ചേരി സ്വദേശി-1
മുഹമ്മ സ്വദേശി-1
എടത്വ സ്വദേശി-1
പുന്നപ്ര തെക്ക് സ്വദേശികള്‍-27
തോട്ടപ്പള്ളി സ്വദേശി-1
ചെറിയനാട് സ്വദേശികള്‍-2
ചെറുതന സ്വദേശികള്‍-3
കരുവാറ്റ സ്വദേശികള്‍-3
മുതുകുളം സ്വദേശി-1
തിരുവന്‍വണ്ടൂര്‍ സ്വദേശി-1
പള്ളിപ്പുറം സ്വദേശികള്‍-2
വീയപുരം സ്വദേശി-1
കുപ്പപ്പുറം സ്വദേശി-1
രോഗം സ്ഥിരീകരിച്ച കൃഷ്ണപുരം സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ആരോഗ്യപ്രവര്‍ത്തക.
ഇതര സംസ്ഥാനത്ത് നിന്നും എത്തി രോഗം ബാധിച്ചവര്‍
1 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആറാട്ടുപുഴ സ്വദേശി.
2 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശിനി.
3.തെലങ്കാനയില്‍ നിന്നുമെത്തിയ എടത്വ സ്വദേശിനി.
4. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ എടത്വ സ്വദേശിനി.
ജില്ലയില്‍ ഇന്ന് 150 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. 6 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചുപേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്.ആകെ 1924 പേര്‍ ചികില്‍സയിലുണ്ട്. 2608 പേര്‍ രോഗം മുക്തരായി.