ആലപ്പുഴ ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൊവിഡ്
628പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 628പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.ഇന്ന് 559പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 30222പേര്‍ രോഗ മുക്തരായി. 8699പേര്‍ ചികില്‍സയില്‍ ഉണ്ട്.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
ഹരിപ്പാട് മുനിസിപ്പാലിറ്റി വാര്‍ഡ് നാല്, വാര്‍ഡ് 12ല്‍ പുതുവാപടിക്കല്‍ പാലത്തിന് തെക്കും പടിഞ്ഞാറും ഭാഗങ്ങളിലായി വരുന്ന അകംകുടി പ്രദേശം, എന്നിവ കണ്ടൈണ്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. മുളക്കുഴ വാര്‍ഡ് 12ല്‍ ലക്ഷം വീട് കോളനി പ്രദേശം, തണ്ണീര്‍മുക്കം വാര്‍ഡ് രണ്ടില്‍ വെള്ളിയാകുളം ചുരപ്പുഴ റോഡ്, പെരുമന ഭാഗം മുതല്‍ പുന്നക്കടവില്‍ ഭാഗം, വാര്‍ഡ് എട്ടില്‍ തെക്ക്-- അംഗം വെളിഭാഗം , വടക്ക്ബ കൊച്ചു പറമ്പ് ഭാഗം, കിഴക്ക് - കൊക്കത്തേല്‍ ഭാഗം, പടിഞ്ഞാറ് -കളത്തില്‍ വെളി,പെരുമ്പളം വാര്‍ഡ് 1, തിരുവന്‍വണ്ടൂര്‍ വാര്‍ഡ് 5, 2, 12,മാരാരിക്കുളം സൗത്ത് വാര്‍ഡ് 9 ല്‍ പാതിരാപ്പള്ളി മാര്‍ക്കറ്റിന്റെ പടിഞ്ഞാറ്, പാതിരപ്പള്ളി വില്ലേജിന്റെ എതിര്‍വശത്തുള്ള റോഡ് പ്രദേശം, വാര്‍ഡ് 4 ല്‍ കൊച്ചുപള്ളി കേശകുളം റോഡ് പ്രദേശം, വാര്‍ഡ് 21 ല്‍ കോര്‍ത്തശ്ശേരി അംഗനവാടി റോഡ് , പല്ലൊട്ടി ഐസ് പ്ലാന്റ് റോഡ് , പൊള്ളേത്തൈ പള്ളി റോഡ് പ്രദേശം, പുറക്കാട് വാര്‍ഡ് പത്തില്‍ മുരുക ക്ഷേത്രത്തിന് തെക്ക് വശം മുതല്‍ പുതുവല്‍ വീട് വരെയുള്ള റോഡ്, കിട്ടൂ സ് സ്റ്റോര്‍ റോഡ്, അക്ഷയ സെന്റര്‍ റോഡ് ഒഴികെവരുന്ന പ്രദേശം, പാണ്ടനാട് വാര്‍ഡ് 5 എന്നിവ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.