ആലപ്പുഴ ജില്ലയില്‍ 832 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 %
ജില്ലയില്‍ ഇന്ന് 917 പേര്‍ക്ക് രോഗമുക്തി.ഇന്ന് 808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 917 പേര്‍ രോഗമുക്തരായി. ആകെ 192180 പേര്‍ രോഗമുക്തരായി. 7981 പേര്‍ ചികില്‍സയിലുണ്ട്.228 പേര്‍ കൊവിഡ് ആശുപത്രികളിലും 1285 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്.
5224 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 171 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2361 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1827 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 21831 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 8334 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് ജില്ലയ്ക്കു ലഭിച്ച 36000 ഡോസ് കൊവിഡ് വാക്സിനുള്‍പ്പെടെ 36,864 ഡോസാണ് സ്റ്റോക്കുള്ളതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.