ആലപ്പുഴ ജില്ലയില്‍ ഇന്ന് 863 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.32%

ജില്ലയില്‍ ഇന്ന് 899 പേര്‍ രോഗമുക്തരായി.ഇന്ന് 848 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2021-07-07 12:41 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 863 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 848 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 899 പേര്‍ രോഗമുക്തരായി. ആകെ 1,96,578 പേര്‍ രോഗമുക്തരായി. 8004 പേര്‍ ചികില്‍സയിലുണ്ട്.

248 പേര്‍ കൊവിഡ് ആശുപത്രികളിലും 1447 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 4966 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 238 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2082 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1788 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 23954 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10367 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.

നഗരസഭ , പഞ്ചായത്ത് തലത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ

നഗരസഭ -ആലപ്പുഴ - 72,ചേര്‍ത്തല - 14,ചെങ്ങന്നൂര്‍ - 6,കായംകുളം - 20,മാവേലിക്കര - 8,ഹരിപ്പാട് - 9

പഞ്ചായത്തുകള്‍-ആറാട്ടുപുഴ - 12,ആല - 9,അമ്പലപുഴ നോര്‍ത്ത് - 8,അമ്പലപ്പുഴ സൗത്ത് - 5,അരൂക്കുറ്റി - 7

,അരൂര്‍ - 8,ആര്യാട് - 10,ഭരണിക്കാവ് - 9,ബുധനൂര്‍ - 1,ചമ്പക്കുളം - 5,ചേന്നംപള്ളിപ്പുറം - 7,ചെന്നിത്തല - 12

,ചേപ്പാട് - 5,ചെറിയനാട് - 4,ചേര്‍ത്തല സൗത്ത് - 14,ചെറുതന - 1,ചെട്ടികുളങ്ങര - 19,ചിങ്ങോലി - 5,ചുനക്കര - 15,ദേവികുളങ്ങര - 8,എടത്വ - 1,എഴുപുന്ന - 13,കടക്കരപ്പള്ളി - 8,കൈനകരി - 6,കണ്ടല്ലൂര്‍ - 10

,കഞ്ഞിക്കുഴി - 10,കാര്‍ത്തികപ്പള്ളി - 5,കരുവാറ്റ - 6,കാവാലം - 0,കോടംതുരുത്ത് - 3,കൃഷ്ണപുരം - 10,കുമാരപുരം - 3,കുത്തിയതോട് - 8,മണ്ണഞ്ചേരി - 9,മാന്നാര്‍ - 37,മാരാരിക്കുളം നോര്‍ത്ത് - 24,മാരാരിക്കുളം സൗത്ത് - 36,മുഹമ്മ - 11,മുളക്കുഴ - 16,മുതുകുളം - 2,മുട്ടാര്‍ - 9,നെടുമുടി - 1,നീലംപേരൂര്‍ - 19,നൂറനാട് - 7

,പാലമേല്‍ - 9,പള്ളിപ്പാട് - 19,പാണാവള്ളി - 32,പാണ്ടനാട് - 3,പത്തിയൂര്‍ - 7,പട്ടണക്കാട് - 15,പെരുമ്പളം - 1

,പുളിങ്കുന്ന് - 7,പുലിയൂര്‍ - 3,പുന്നപ്ര നോര്‍ത്ത് - 4,പുന്നപ്ര സൗത്ത് - 13,പുറക്കാട് - 24,രാമങ്കരി - 11,തകഴി - 1,തലവടി - 4,തണ്ണീര്‍മുക്കം - 42,തഴക്കര - 23,താമരക്കുളം - 11,തിരുവന്‍വണ്ടൂര്‍ - 1,തൃക്കുന്നപ്പുഴ - 16,തുറവൂര്‍ - 12,തെക്കേക്കര - 13,തൈക്കാട്ടുശ്ശേരി - 7,വള്ളികുന്നം - 8,വയലാര്‍ - 6,വീയപുരം - 1,വെളിയനാട് - 15,വെണ്മണി - 14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു

ആലപ്പുഴ നഗരസഭ കനാല്‍ വാര്‍ഡില്‍ അംബിക സ്റ്റഡിയോയുടെ തെക്കുവശം, കൊച്ചുസ് ഷോപ്പിന് കിഴക്ക് പടിഞ്ഞാറ് വശം മൈഥിലി ജംഗ്ഷന്‍ വരെയുള്ള പ്രദേശം. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ല്‍ കഞ്ഞിക്കുഴി മുഹമ്മ റോഡില്‍ പരബ്രഹ്മോദയം ക്ഷേത്രത്തിന് വടക്കുവശം നിന്നും ആരംഭിക്കുന്ന ഉമാപറമ്പ് -ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ് റോഡില്‍, റോഡ് ആരംഭിക്കുന്ന ഭാഗം മുതല്‍ വടക്കോട്ട് തത്തനാട് തെക്കുഭാഗം വരെ റോഡിന് ഇരുവശവും വരെയുള്ള പ്രദേശം, മുതുകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 ല്‍ മുനിങ്ങാച്ചിറ എഫ്.ഡബ്ലിയു.സി. യുടെ ഭാഗമായ മഞ്ചാടി കോളനി മുതല്‍ ചേങ്കിലാത്ത് മുക്ക് വരെയും, കരുണാമുറ്റം അമ്പലത്തിന് തെക്കുഭാഗം മുതല്‍ മംഗലം വരയുള്ള പ്രദേശം, താമരക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 ല്‍ കളത്തട്ട് ജംഗ്ഷന്‍ മുതല്‍ എള്ളും വിളയില്‍ ഭാഗം വരെയുള്ള പ്രദേശം. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്നില്‍ വയലാര്‍ രവി പാലത്തിന് വടക്കുവശം ഒന്നാം വാര്‍ഡിന്റെ വടക്കേ അതിര്‍ത്തി കിഴക്ക് ആയിരംതൈ പള്ളിക്ക് മുന്‍വശം പൊടിത്തോട് വടക്ക് അതിര് സെന്റ് ആന്റണി വാലുതൈ റോഡിന് തെക്കുവശം നമ്പിശ്ശേരി പുരയിടത്തിന് തെക്കുവശം വരെയുള്ള പ്രദേശം, വാര്‍ഡ് 19 ല്‍ എസ്.എന്‍. റോഡിന്റെ തെക്ക് ഭാഗം മുതല്‍ ഐ.റ്റി. സി. ജംഗ്ഷന് പടിഞ്ഞാറുവശം വരെയുള്ള പ്രദേശം

നിയന്ത്രണ മേഖലയില്‍ നിന്ന് ഒഴിവാക്കി

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ല്‍ കിഴക്ക് മൂര്‍ത്തിക്കാവ് തൈത്തറവെളിറോഡ് വടക്ക് മൂര്‍ത്തിക്കാവ് തകിടിവെളി റോഡ് തെക്ക് പുത്തനങ്ങാടി തീയേറ്റര്‍ റോഡിന് പടിഞ്ഞാറ് വശം മഠത്തിവെളി ഭാഗം

Tags:    

Similar News