ആലപ്പുഴ ജില്ലയില്‍ ഇന്ന് 901 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.72%
ജില്ലയില്‍ ഇന്ന് 1124 പേര്‍ രോഗമുക്തരായി.ഇന്ന് 894 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ്് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 901 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 894 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 1124 പേര്‍ രോഗമുക്തരായി. ആകെ ഇതുവരെ 207956 പേര്‍ രോഗമുക്തരായി. 9134 പേര്‍ ചികില്‍സയിലുണ്ട്.238 പേര്‍ കൊവിഡ് ആശുപത്രികളിലും 1651 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5836 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 143 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2058 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2067 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 27593 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 7684 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു
ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 22 ല്‍ സുധീരം പാലത്തിന്റെ പടിഞ്ഞാറും ഐസ് പ്ലാന്റ് പാലത്തിന്റെ പടിഞ്ഞാറും, വാര്‍ഡിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള പ്രദേശം
നിയന്ത്രണ മേഖലയില്‍ നിന്ന് ഒഴിവാക്കി
കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, വാര്‍ഡ് 6 ല്‍ കാരാവള്ളില്‍ മുക്ക് എന്‍.എസ്.എസ്. കരയോഗം മുക്ക് റോഡിനും ആലുംമൂട് വരവിള റോഡിനും, തറയില്‍ മുക്ക് പേരൂര്‍ മുക്ക് റോഡിനും ഉള്ളിലുള്ള പ്രദേശം. എഴുപുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 കൊരമ്പത്ത് കോളനി മുതല്‍ പടിഞ്ഞാറോട്ട് കോങ്ങേരി ഞാട് വരെയും, വിന്‍സെന്റ് മുതല്‍ തെക്കോട്ട് ബാറ്റ്മിന്റണ്‍ അക്കാദമി ഒഴികെയുള്ള പ്രദേശം, വാര്‍ഡ് 13 ല്‍ കോങ്ങേരി പാലം മുതല്‍ പടിഞ്ഞാറോട്ട് പാറായികവല വരെയും, രേഖ തിയേറ്ററിന് വടക്കുവശം മുതല്‍ കോങ്ങേരി ഞാട് ഒഴികെയുള്ള പ്രദേശം. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 12, ചേര്‍ത്തല തെക്ക് വാര്‍ഡ് 16