കൊവിഡ്: ആലപ്പുഴ വളഞ്ഞവഴി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ മല്‍സ്യബന്ധനവും വിപണനവും നിരോധിച്ചു
നേരത്തെ ഈ പ്രദേശങ്ങളില്‍ നിന്നും മല്‍സ്യബന്ധനത്തിനും വിപണനത്തിനും പോകുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വളഞ്ഞവഴി കേന്ദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന, അഞ്ചാലുംകാവ് , പി. ബി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിരവധി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്തതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്
ആലപ്പുഴ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ വളഞ്ഞവഴി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും മല്‍സ്യബന്ധനത്തിനു പോകുന്നതിനും വിപണനത്തിനും നല്‍കിയ അനുമതി റദ്ദാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി.നേരത്തെ ഈ പ്രദേശങ്ങളില്‍ നിന്നും മല്‍സ്യബന്ധനത്തിനും വിപണനത്തിനും പോകുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വളഞ്ഞവഴി കേന്ദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന, അഞ്ചാലുംകാവ് , പി. ബി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിരവധി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് കലക്ടര്‍ പറഞ്ഞു.