കൊവിഡ്: ഓട്ടോറിക്ഷകളിലും ടാക്സികളിലും യാത്രക്കാരുടെ പേരും ഫോണ്‍ നമ്പറും സൂക്ഷിക്കണം
യാത്രക്കാരുടെ പേരും ഫോണ്‍ നമ്പറും യാത്രാ വിവരങ്ങളും രേഖപ്പെടുത്താനുള്ള ലോഗ് ബുക്കുകള്‍ സൂക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതില്‍ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ പി ആര്‍ സുമേഷ് അറിയിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളിലും ടാക്സികളിലും യാത്രക്കാരുടെ പേരും ഫോണ്‍ നമ്പറുകളും സൂക്ഷിക്കണമെന്ന് ആര്‍ടിഒ പി ആര്‍ സുമേഷ് അറിയിച്ചു.നിര്‍ബന്ധമായും യാത്രക്കാരുടെ പേരും ഫോണ്‍ നമ്പറും യാത്രാ വിവരങ്ങളും രേഖപ്പെടുത്താനുള്ള ലോഗ് ബുക്കുകള്‍ സൂക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതില്‍ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ പി ആര്‍ സുമേഷ് അറിയിച്ചു