കൊവിഡ്: എറണാകുളത്ത് ബിപിസിഎല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റ് ആരംഭിക്കും
അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ബിപിസിഎല്‍, ഐഎംഎ, കിന്‍ഫ്ര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്
കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ബിപിസിഎല്ലില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റ് ആരംഭിക്കും. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ബിപിസിഎല്‍, ഐഎംഎ, കിന്‍ഫ്ര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനാണ് പ്ലാന്റ് ഒരുക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത വിലയിരുത്തി. ജില്ലയില്‍ ഓക്‌സിജന്‍, ഐസിയു കിടക്കള്‍ക്ക് ക്ഷാമമില്ലെന്ന് യോഗം വിലയിരുത്തി.