കൊവിഡ്: ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
രാവിലെ 9 മണി മുതല്‍ 1 മണി വരെയാണ് സമയമെന്ന് ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.മെയ് ഒന്ന് മുതല്‍ ഇതു പ്രാബല്യത്തില്‍ വരും
കൊച്ചി: കൊവിഡ് അതിവ്യാപനം തടയുന്നതിന്റെ മുന്‍കരുതലിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളിലെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകളുടെ പ്രവര്‍ത്തന സമയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാവിലെ 9 മണി മുതല്‍ 1 മണി വരെ ആയി പുനക്രമീകരിക്കുന്നതായി ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
മെയ് ഒന്ന് മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.റീചാര്‍ജ് / ബില്‍ പേയ്‌മെന്റ് എന്നീ സേവനങ്ങള്‍ ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും My BSNL എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും നടത്താവുന്നതാണെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.