വെള്ളമുണ്ടയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; നാളെ മുതല്‍ കര്‍ശന നിയന്ത്രണം, വെള്ളിയാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

Update: 2021-05-19 17:30 GMT

കല്‍പ്പറ്റ: വെള്ളമുണ്ട പഞ്ചായത്തില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഗണ്യമായി വര്‍ധിച്ചതോടെ കര്‍ശന നിയന്തണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നാളെ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രം കടകള്‍ തുറക്കാനും വെള്ളിയാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് കൊവിഡ് കണ്‍ട്രോള്‍ വിഭാഗം യോഗത്തിന്റെ തീരുമാനം.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തിലെ വ്യാപാരി വ്യവസായി പ്രതിനിധികളും ആരോഗ്യവകുപ്പ്, പോലിസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 39.47 ആണ്. ജില്ലയിലെ ഉയര്‍ന്ന നിരക്കാണിത്. 346 രോഗികളാണ് നിലവില്‍ ചികില്‍സയിലുള്ളത്.

Tags:    

Similar News