കൊവിഡ്: ചങ്ങനാശേരി അതിരൂപതയിലെ പള്ളികളില്‍ ജനപങ്കാളിത്ത ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം

കൊവിഡിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി നാളെ മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അഞ്ചു ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ചങ്ങനാശേരി അതിരൂപത.നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികള്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.

Update: 2020-06-08 04:04 GMT

കൊച്ചി: കൊവിഡ്-19 രോഗവ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ദേവാലായങ്ങളില്‍ ഇനി ഒരറയിപ്പുണ്ടാകുന്നതുവരെ ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബാന അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാകുകയില്ലെന്ന് ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം അറിയിച്ചു.കൊവിഡിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി നാളെ മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലുംഅഞ്ചു ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികള്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. ദേവാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണ്. എന്നാല്‍ വ്യക്തിപരമായ പ്രാര്‍ഥനയ്ക്ക് വിശ്വാസികള്‍ക്ക് പള്ളികള്‍ തുറന്നുകൊടുക്കുന്നതിന് തടസമില്ല. ഇത്തരം സാഹചര്യമുണ്ടെങ്കില്‍ ദേവാലയത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിദ്ധ്യമുണ്ടായിരിക്കണമെന്നും വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും ആര്‍ച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. 

Tags:    

Similar News