ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിബന്ധന: സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം
ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പി ച്ച ഹരജികളിലാണ് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നല്‍കിയത്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുകയായിരുന്നു
കൊച്ചി: ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചു സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികള്‍ എത്തുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുള്ളതുകൊണ്ടാണ് സംസ്ഥാനത്തിന്റെ എന്‍ഒസി ആവശ്യമാവുന്നതെന്നും കേന്ദ്രം അറിയിച്ചു.
ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പി ച്ച ഹരജികളിലാണ് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നല്‍കിയത്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുകയായിരുന്നു.പരിശോധനാ സര്‍ട്ടി ഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് റെജി താഴമണ്‍, ഫൈസല്‍ കണ്ണോത്ത്,എന്‍ ഷഹീര്‍, ഷാഫി പൂക്കയില്‍, ജിബു ജേക്കബ് ഫിലിപ്, പ്രവാസി ലീഗല്‍ സെല്‍ അടക്കം സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ഹരജി ജൂണ്‍ 29 നു വീണ്ടും പരിഗണിക്കാനായി മാറ്റി.