കൊവിഡ്: ആരാധാനാലയങ്ങളില്‍ 65 വയസു കഴിഞ്ഞ കാര്‍മികര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ പുനപരിശോധന വേണം: ഫാ.ജോസ് വൈലിക്കോടത്ത്
കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ അണ്‍ലോക്ക് ചെയ്യുന്നത് ആരംഭിച്ചുവെങ്കിലും പല ആരാധനാലയങ്ങളിലും സര്‍വീസുകള്‍ നടത്തുവാന്‍ കഴിയുന്നില്ല.കൊവിഡിനെ ഇനിയുള്ള കൈകാര്യം ചെയ്യലില്‍ പ്രായത്തേക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് വ്യക്തിയുടെ ആരോഗ്യത്തിലാണ്.കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ അരോഗദൃഢഗാത്രരായ ധാരാളം വ്യക്തികള്‍ സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട് . അതേ സമയം 65 വയസില്‍ല്‍ താഴെയുള്ള ചിലര്‍ രോഗികളുമാണ്
കൊച്ചി:കൊവിഡിന്റെ പശ്ചാതലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിന്റെ ഭാഗമായി ആരാധാനാലയങ്ങളില്‍ 65 വയസുകഴിഞ്ഞ കഴിഞ്ഞ കാര്‍മികര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ പുനപരിശോധന ആവശ്യമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സെനറ്റംഗം ഫാ.ജോസ് വൈലിക്കോടത്ത്.കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ അണ്‍ലോക്ക് ചെയ്യുന്നത് ആരംഭിച്ചുവെങ്കിലും പല ആരാധനാലയങ്ങളിലും സര്‍വീസുകള്‍ നടത്തുവാന്‍ കഴിയുന്നില്ല. നിയന്ത്രങ്ങളിലെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും കൊവിഡ് ആരംഭിച്ചു ആറു മാസം പിന്നിടുമ്പോള്‍ ഈ വിഷയത്തിലും ഭേദഗതികള്‍ ആവശ്യമല്ലേ?. ഉദാഹരണമായിഒരു ജില്ലയില്‍ സൗജന്യറേഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചാലും റേഷന്‍ കടകള്‍ അടച്ചിടുന്നത് തുടര്‍ന്നാല്‍ എന്തുകാര്യം ?
.ഹൈന്ദവ,മുസ് ലിം,ക്രിസ്തീയ ആരാധനാലയങ്ങളില്‍,ശുശ്രൂഷകള്‍,പൂര്‍ണതോതില്‍ നടക്കണമെങ്കില്‍ കാര്‍മികര്‍ ഉണ്ടായിരിക്കണം .കൊവിഡിനെ ഇനിയുള്ള കൈകാര്യം ചെയ്യലില്‍ പ്രായത്തേക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് വ്യക്തിയുടെ ആരോഗ്യത്തിലാണ്.കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ അരോഗദൃഢഗാത്രരായ ധാരാളം വ്യക്തികള്‍ സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട് . അതേ സമയം 65 വയസില്‍ല്‍ താഴെയുള്ള ചിലര്‍ രോഗികളുമാണ്.കൊവിഡ് ഇനിയുള്ള മാസങ്ങളിലും തുടരും എന്നത് വ്യക്തമാണ്.
ജനത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുക എന്നത് മതേതര രാഷ്ട്രത്തില്‍ മാനിക്കപ്പെടേണ്ടതാണ്.അതുകൊണ്ട് കാര്‍മ്മികരുടെ തലത്തില്‍ എങ്കിലും പ്രായം എന്ന മാനദണ്ഡം ഭേദഗതി ചെയ്തു രോഗാവസ്ഥയില്‍ ഉള്ളവരെ നിയന്ത്രിക്കുന്നത് ആയിരിക്കും അഭികാമ്യം. ആഗോളതലത്തില്‍ കൊവിഡ് കാര്യത്തില്‍ പല ഭേദഗതികളും വന്നു കൊണ്ടിരിക്കുന്നു.വിഷയം ആത്മീയ നേതൃത്വത്തില്‍ ഉള്ളവര്‍ മത ഭേദമന്യേ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടെയും ശ്രദ്ധേയില്‍ കൊണ്ടുവരുന്നത് അഭികാമ്യമായിരിക്കും . പൊതു ജനങ്ങളുടെ പ്രതികരണങ്ങളും ഇക്കാര്യത്തില്‍ പ്രധാനപ്പെട്ടതാണെന്നും ഫാ.ജോസ് വൈലിക്കോടത്ത് വ്യക്തമാക്കുന്നു.