കൊവിഡ്: പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തും

കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകേരള സഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.

Update: 2020-04-05 01:15 GMT

തിരുവനന്തപുരം: പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകേരള സഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അവരെ അറിയിക്കുന്നതോടൊപ്പം ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. 

Tags:    

Similar News