കൊവിഡ് : കുട്ടികളെയുമായി വ്യാപാര സ്ഥാപനങ്ങളിലെത്തിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍
കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു
ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളും മറ്റും സന്ദര്‍ശിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍.
കുട്ടികളുമായി കടകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു. കുട്ടികളുമായി കടകള്‍ സന്ദര്‍ശിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.