കൊവിഡ്: പോലിസ് നടപടിക്രമങ്ങളില്‍ മാറ്റം നിര്‍ദേശിക്കാന്‍ സമിതി

ഓഫിസ് മാനേജ്‌മെന്റ്, കുറ്റവാളികളുടെ അറസ്റ്റ്, വാഹനപരിശോധന, പോലിസ് സ്റ്റേഷനുകളിലെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട എസ്ഒപിയില്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജര്‍) ആവശ്യമായ മാറ്റംവരുത്താനാണ് തീരുമാനമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Update: 2020-05-05 12:17 GMT

തിരുവനന്തപുരം: കൊവിഡ് കാലത്തിനുശേഷമുളള പോലിസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ നടപടിക്രമങ്ങളില്‍ മാറ്റംവരുത്താന്‍ നടപടി സ്വീകരിക്കും. ഓഫിസ് മാനേജ്‌മെന്റ്, കുറ്റവാളികളുടെ അറസ്റ്റ്, വാഹനപരിശോധന, പോലിസ് സ്റ്റേഷനുകളിലെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട എസ്ഒപിയില്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജര്‍) ആവശ്യമായ മാറ്റംവരുത്താനാണ് തീരുമാനമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പോലിസ് ആസ്ഥാനത്തെ എഡിജിപി അധ്യക്ഷനായുളള സമിതിക്കാണ് നടപടിക്രമങ്ങളിലെ മാറ്റം ശുപാര്‍ശ ചെയ്യാനുളള ചുമതല. ഭരണവിഭാഗം ഐജി, പോലിസ് ആസ്ഥാനം, ബറ്റാലിയന്‍, തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിമാര്‍, പോലിസ് ആസ്ഥാനത്തെ എസ്പി, ഐസിടി വിഭാഗം എസ്പി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.  

Tags:    

Similar News