എറണാകുളത്ത് കൊവിഡ് വ്യാപനം തുടരുന്നു; 48 പഞ്ചായത്തുകളില്‍ 25%ലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
വരാപ്പുഴയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്. 45%.കൊച്ചി കോര്‍പ്പറേഷനിലെ 65, 69 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകള്‍ കടന്നു പോകുന്നതിനാല്‍ ഈ പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി നിലനിര്‍ത്തും
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ താത്കാലികമായി നീട്ടിവെക്കും. പിഎച്ച്സി കളിലെ ഉച്ചയ്ക്ക് ശേഷമുള്ള ഒപി സേവനവും താത്കാലികമായി നിര്‍ത്തിവെക്കും. ഈ ഡോക്ടര്‍മാരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുനര്‍ വിന്യസിക്കും. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി. 48 പഞ്ചായത്തുകളില്‍ 25% ത്തില്‍ അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്. 45%.കൊച്ചി കോര്‍പ്പറേഷനിലെ 65, 69 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകള്‍ കടന്നു പോകുന്നതിനാല്‍ ഈ പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി നിലനിര്‍ത്തും. കര്‍ശന പരിശോധന ഈ പ്രദേശങ്ങളിലുണ്ടാകും. കണ്ടെയ്ന്മെന്റ് സോണുകളില്‍ ജിനേഷ്യം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു.
പാര്‍ക്കുകളില്‍ പ്രഭാത സവാരി നടത്താമെങ്കിലും പാര്‍ക്കില്‍ വന്നിരിക്കാനോ കൂട്ടം ചേരാനോ അനുവദിക്കില്ല. സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകളില്‍ 75% വും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജില്‍ 120 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയും. ജില്ലയിലെ വാക്സിന് വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.