കൊവിഡ്: ആലപ്പുഴയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമായ പ്രദേശങ്ങളെയാണ് കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരമാണ് കലക്ടറുടെ നടപടി

Update: 2020-07-28 10:08 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമായ പ്രദേശങ്ങളെ കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരമാണ് കലക്ടറുടെ നടപടി.ആലപ്പുുഴ നഗരസഭയിലെ 1,35,43 വാര്‍ഡുകള്‍, ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4,7 വാര്‍ഡുകള്‍, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്, പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ് , പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍, വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, ആല ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ്, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 2,3,4,5 വാര്‍ഡുകള്‍ , തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും തൃക്കുന്നപ്പുുഴ ഗ്രാമപഞ്ചായത്തിലെ 13,16 വാര്‍ഡുകള്‍ ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകള്‍, കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 2,3 വാര്‍ഡുകള്‍, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് , രാമങ്കരി ഗ്രാമപഞ്ചായത്തിലെ 9ാം വാര്‍ഡ്, പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകളും ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5,13 വാര്‍ഡുകള്‍, താമരക്കുളം ഗ്രാമപഞ്ചായത്തിലെ 1,2,6,7 വാര്‍ഡുകള്‍ ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകളും നൂറനാട് ഗ്രാമപഞ്ചായത്തിലെ 9,11 വാര്‍ഡുകള്‍ ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി നിയന്ത്രണങ്ങള്‍ നീക്കി ജില്ല കലക്ടര്‍ ഉത്തരവായി.

Tags:    

Similar News