കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ചികില്‍സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരിച്ചു

വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി സീതീന്റെപുരയ്ക്കല്‍ കോയമോന്‍ (55) ആണ് മരിച്ചത്.

Update: 2020-07-27 16:48 GMT

പരപ്പനങ്ങാടി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി സീതീന്റെപുരയ്ക്കല്‍ കോയമോന്‍ (55) ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയിരിക്കെ ഇവിടെ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.

കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയ ഇദ്ദേഹം തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പരപ്പനങ്ങാടിയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെഫുട്‌ബോള്‍ താരം ഇ ഹംസക്കോയ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം നാളെ ആലുങ്ങല്‍ ഷെയ്ഖ് പള്ളിയില്‍ ഖബറടക്കും. ഭാര്യ: ബീവിജ. മക്കള്‍: റൂഫസീന, ഷാനില, നാഫിഹ്, സൗഫിയ, ഫഹനാസ്. മരുമക്കള്‍: ശിഹാബ് ചാലിയം, റസാഖ് താനൂര്‍.  

Tags:    

Similar News