കൊവിഡ് പ്രതിരോധം: വയനാട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; മല്‍സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഏപ്രില്‍ 30 വരെ വിലക്ക്

Update: 2021-04-15 12:19 GMT

കല്‍പ്പറ്റ: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ടര്‍ഫ് കോര്‍ട്ട്, മൈതാനങ്ങള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേര്‍ന്നുളള മല്‍സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ഏപ്രില്‍ 30 വരെ നിരോധിച്ചു. എന്നാല്‍, ഒറ്റയ്ക്കുളള വ്യായാമങ്ങള്‍, നടത്തം, ഓട്ടം, സൈക്കിളിങ് എന്നിവക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

കല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ രണ്ടുമണിക്കൂറില്‍ കൂടാനോ, നൂറില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനോ പാടില്ല. മുന്‍കൂട്ടി തീരുമാനിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബന്ധപ്പെട്ട പോലിസ് സ്റ്റേഷനില്‍നിന്നും അനുമതി വാങ്ങണം. ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കര്‍ശനമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇക്കാര്യം ഉറപ്പാക്കണം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Tags:    

Similar News