കൊവിഡ് വ്യാപനം തീവ്രം; എറണാകുളം കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

നിലയില്‍ 50 ആണ് പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പഞ്ചായത്തില്‍ ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പരിശോധനകള്‍ കര്‍ശനമാക്കി. പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ടാകും

Update: 2021-05-24 11:27 GMT

കൊച്ചി:കൊവിഡ് വ്യാപനം തീവ്രമായ എറണാകുളം കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ പോലിസിനെ വിന്യസിച്ച് പരിശോധന കര്‍ശനമാക്കി. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നിലയില്‍ 50 ആണ് പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പഞ്ചായത്തില്‍ ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പരിശോധനകള്‍ കര്‍ശനമാക്കി. പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ടാകും. മൊബൈല്‍ ടെസ്റ്റ് യൂനിറ്റിന്റെ സഹകരണത്തോടെ ഭൂരിഭാഗം ആളുകളെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ലക്ഷണങ്ങളില്ലാത്തവര്‍ക്കും പരിശോധന നടത്തും. ലക്ഷണമുള്ളവര്‍ക്കുള്ള പരിശോധനയും തുടരും.വ്യവസായ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യവസായ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെങ്കിലും ജീവനക്കാര്‍ അതതു സ്ഥാപനങ്ങളില്‍ തുടരണം.

ദിവസവും നിരവധി വാഹനങ്ങളാണ് വ്യവസായ സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. സ്ഥാപനങ്ങളിലേക്ക് ലോറികളില്‍ എത്തുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെയിരിക്കാനും നടപടികള്‍ സ്വീകരിച്ചു. ഇതിനായി സന്നദ്ധ സേനയുടെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തും.ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതരം സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കൂടുതല്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പഞ്ചായത്തിലെ വാര്‍ഡുതല സമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

Tags:    

Similar News