കൊവിഡ്: ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അനിശ്ചിതമായി അടച്ചു
മാർച്ച് 31 വരെയായിരുന്നു നിലവിൽ പ്രവേശനം നിരോധിച്ചിരുന്നത്. ഇതാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഇനി ഒരറിയിപ്പുണ്ടാകും വരെ അടച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ അറിയിച്ചു.
മാർച്ച് 31 വരെയായിരുന്നു നിലവിൽ പ്രവേശനം നിരോധിച്ചിരുന്നത്. ഇതാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. വനപ്രദേശത്ത് ആളുകൾ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തിയിലും അല്ലാതെയുമുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്.