എറണാകുളം ജില്ലയില്‍ ഇന്ന് 178 പേര്‍ക്ക് കൊവിഡ്
167 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 167 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
മുളവുകാട്- 10,കോതമംഗലം-9,തൃപ്പൂണിത്തുറ - 9,തൃക്കാക്കര -7,എളംകുന്നപ്പുഴ-5,കളമശ്ശേരി-5,കൂത്താട്ടുകുളം- 5,വെങ്ങോല-5,കുമ്പളങ്ങി-4,തോപ്പുംപടി-4,നെടുമ്പാശ്ശേരി-4,ആലങ്ങാട്-3,ആലുവ-3,എടത്തല-3,കടുങ്ങല്ലൂര്‍-3,പാലാരിവട്ടം-3,പുത്തന്‍വേലിക്കര- 3,ഫോര്‍ട്ട് കൊച്ചി-3,മൂക്കന്നൂര്‍- 3,വടുതല -3,ആവോലി-2,ഇടപ്പള്ളി-2,എടവനക്കാട്-2,എറണാകുളം സൗത്ത് -2,ഐക്കരനാട് -2,കുന്നത്തുനാട്-2,കുമ്പളം-2,ചൂര്‍ണ്ണിക്കര- 2,ചേന്ദമംഗലം- 2,ചോറ്റാനിക്കര-2,തിരുവാണിയൂര്‍-2,തേവര -2,നോര്‍ത്തുപറവൂര്‍-2,പള്ളിപ്പുറം-2,പായിപ്ര-2,പോണേക്കര-2,മഞ്ഞപ്ര-2,മരട്- 2,മാറാടി-2,മുടക്കുഴ-2,വാഴക്കുളം- 2,വെണ്ണല-2,വൈറ്റില-2,ശ്രീമൂലനഗരം-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അങ്കമാലി, അയ്യമ്പുഴ, ആരക്കുഴ, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, ഏലൂര്‍, ഒക്കല്‍, കടവന്ത്ര, കവളങ്ങാട്, കാഞ്ഞൂര്‍, കാലടി, കിഴക്കമ്പലം, കുന്നുകര, ചിറ്റാറ്റുകര, ചെങ്ങമനാട്, ചേരാനല്ലൂര്‍, ഞാറക്കല്‍, നായരമ്പലം, പച്ചാളം, പള്ളുരുത്തി, പാറക്കടവ്, പാലക്കുഴ, പിറവം, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, മുളന്തുരുത്തി, മൂവാറ്റുപുഴ, രായമംഗലം, വടക്കേക്കര, വടവുകോട്, വാരപ്പെട്ടി, വാളകം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 310 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1164 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1355 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9822 ആണ്. ഇന്ന് 42 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 39 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2800 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 23,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-9,പി വി എസ് - 22,ജി എച്ച് മൂവാറ്റുപുഴ- 10,ഡി എച്ച് ആലുവ-5,പള്ളുരുത്തി താലൂക്ക് ആശുപത്രി- 1,സഞ്ജീവനി 4,സിയാല്‍-45,സ്വകാര്യ ആശുപത്രികള്‍ -148,എഫ് എല്‍ റ്റി സികള്‍ - 9,എസ് എല്‍ റ്റി സി കള്‍- 82,വീടുകള്‍- 2264 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7054 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.