എറണാകുളം ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കൊവിഡ്

350 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-01-04 13:17 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 350 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-18,കളമശ്ശേരി-16,കുന്നത്തുനാട്-13,ചേരാനല്ലൂര്‍-12,വേങ്ങൂര്‍-11,അങ്കമാലി-10,ഇടപ്പള്ളി- 10,നെടുമ്പാശ്ശേരി-10,ചേന്ദമംഗലം-9,വാളകം-8,വൈറ്റില-8,എടത്തല-7,കലൂര്‍-7,തുറവൂര്‍-7,പാലക്കുഴ-7,പെരുമ്പാവൂര്‍-7,മഞ്ഞപ്ര-7,കാലടി-6,കോതമംഗലം -6,തൃപ്പൂണിത്തുറ - 6,ഫോര്‍ട്ട് കൊച്ചി-6,വെങ്ങോല-6,ആലുവ-5,എളമക്കര- 5,ഏലൂര്‍-5,കടുങ്ങല്ലൂര്‍- 5,കറുകുറ്റി -5,ചോറ്റാനിക്കര-5,നോര്‍ത്തുപറവൂര്‍-5,പല്ലാരിമംഗലം-5,പായിപ്ര-5,മഞ്ഞള്ളൂര്‍- 5,മൂവാറ്റുപുഴ-5,ഇതരസംസ്ഥാന തൊഴിലാളി- 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കിഴക്കമ്പലം, കൂത്താട്ടുകുളം, കോട്ടുവള്ളി, നായരമ്പലം, പള്ളുരുത്തി, പാലാരിവട്ടം, പിണ്ടിമന, മരട്, മലയാറ്റൂര്‍ നീലീശ്വരം, മഴുവന്നൂര്‍, വടക്കേക്കര, അശമന്നൂര്‍, കരുമാലൂര്‍, കാഞ്ഞൂര്‍, കൂവപ്പടി, ചെല്ലാനം, തേവര, മുണ്ടംവേലി, വടുതല, വെണ്ണല, ആമ്പല്ലൂര്‍, ആലങ്ങാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഐക്കാരനാട്, കവളങ്ങാട്, കുന്നുകര, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, പച്ചാളം, പാറക്കടവ്, പുത്തന്‍വേലിക്കര, പോണേക്കര, മുടക്കുഴ, ആരക്കുഴ, ആവോലി, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, എളംകുളം, ഏഴിക്കര, ഒക്കല്‍, കല്ലൂര്‍ക്കാട്, കീരംപാറ, കീഴ്മാട്, കുഴിപ്പള്ളി, ചിറ്റാറ്റുകര, തമ്മനം, തിരുമാറാടി, തിരുവാണിയൂര്‍, തോപ്പുംപടി, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, മട്ടാഞ്ചേരി, മാറാടി, മുളന്തുരുത്തി, മൂക്കന്നൂര്‍, രാമമംഗലം, വടവുകോട്, വാഴക്കുളം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 749 പേര്‍ രോഗ മുക്തി നേടി. ഇന്ന് 732 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 608 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24962 ആണ്. ഇതില്‍ 24418 പേര്‍ വീടുകളിലും 3 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 541 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 245 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 160 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

8912 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 77,,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -23,പി വി എസ് -58,ജി എച്ച് മൂവാറ്റുപുഴ- 19,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി-9,സഞ്ജീവനി - 43,സ്വകാര്യ ആശുപത്രികള്‍ - 548,എഫ് എല്‍ റ്റി സികള്‍ - 206,എസ് എല്‍ റ്റി സി കള്‍- 294,വീടുകള്‍- 7247 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3853 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News