എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍
ജൂണ്‍ 4 നു മസ്‌കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള തെലങ്കാന സ്വദേശി, ജൂണ്‍ 7 നു ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 4 നു മുംബൈയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ 34 വയസ്സുള്ള വാഴക്കുളം സ്വദേശിനി, ജൂണ്‍ 15 നു ഡല്‍ഹി-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്‌നാട് സ്വദേശിയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ 48 വയസുള്ള പുത്തന്‍വേലിക്കര സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു ഇവരുടെ അടുത്ത ബന്ധുവും രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുണ്ട്
കൊച്ചി: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍.ജൂണ്‍ 4 നു മസ്‌കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള തെലങ്കാന സ്വദേശി, ജൂണ്‍ 7 നു ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 4 നു മുംബൈയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ 34 വയസ്സുള്ള വാഴക്കുളം സ്വദേശിനി, ജൂണ്‍ 15 നു ഡല്‍ഹി-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്‌നാട് സ്വദേശിയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ 48 വയസുള്ള പുത്തന്‍വേലിക്കര സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു ഇവരുടെ അടുത്ത ബന്ധുവും രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുണ്ട്.
ജൂണ്‍ 16 ന് റഷ്യയില്‍ നിന്ന് വിമാനത്തിലെത്തിയ 21 വയസുള്ള പത്തനംതിട്ട സ്വദേശിയും അതേ വിമാനത്തിലെത്തിയ 39 വയസുള്ള പാലക്കാട് സ്വദേശിയും, മെയ് 27 ന് അബുദാബി- തിരുവന്തപുരം വിമാനത്തിലെത്തിയ 40 വയസുള്ള കൊല്ലം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയിലുണ്ട്. ഇന്നലെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.മെയ് 26 നു രോഗം സ്ഥിരീകരിച്ച് ഐ എന്‍ എച്ച് എസ് സഞ്ജീവനിയില്‍ ചികില്‍സയില്‍ ഉണ്ടായിരുന്നവരില്‍ ഒരു തീരരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ രോഗമുക്തനായി. മെയ് 29 നു രോഗം സ്ഥിരീകരിച്ച 80 വയസ്സുള്ള തൃശ്ശൂര്‍ സ്വദേശിനിയും രോഗമുക്തി നേടി. ഇന്ന് 729 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11998 ആണ്. ഇതില്‍ 10193 പേര്‍ വീടുകളിലും, 539 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 1266 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 30 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 7 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 141 പേരാണ് നിരീക്ഷണത്തിലുള്ളത്.102 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 97 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 133 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 113 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 5 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 263 ഫലങ്ങളാണ് ലഭിക്കാനുള്ളത്.