എറണാകുളം ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കൊവിഡ്
454 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 454 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ-20,കളമശ്ശേരി-19,നായരമ്പലം-15,കലൂര്‍-13,വാഴക്കുളം-13,അങ്കമാലി- 12,കൂത്താട്ടുകുളം-12,പായിപ്ര -12,പുത്തന്‍വേലിക്കര-12,വെങ്ങോല-12,പെരുമ്പാവൂര്‍-11,കവളങ്ങാട്-10,കുമ്പളം- 10,കൂവപ്പടി-10,മലയാറ്റൂര്‍ നീലീശ്വരം-10,കുന്നത്തുനാട്-9,ഏലൂര്‍-8,തൃക്കാക്കര-8,ആലങ്ങാട്- 7,കുമ്പളങ്ങ-7,ചൂര്‍ണ്ണിക്കര- 7,നോര്‍ത്തുപറവൂര്‍-7,പല്ലാരിമംഗലം-7,എളമക്കര-6,കുന്നുകര- 6,മുടക്കുഴ- 6,മുളന്തുരുത്തി-6,രായമംഗലം-6,വടുതല -6,വെണ്ണല-6,കറുകുറ്റി-5,കോതമംഗലം- 5,തുറവൂര്‍ - 5,ഫോര്‍ട്ട് കൊച്ചി-5,മൂവാറ്റുപുഴ-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരീച്ചു.
കൂടാതെ ആമ്പല്ലൂര്‍, ഇടപ്പള്ളി, ഉദയംപേരൂര്‍, എടത്തല, എറണാകുളം സൗത്ത്, കടുങ്ങല്ലൂര്‍, കുഴിപ്പള്ളി, കോട്ടപ്പടി, ചേരാനല്ലൂര്‍, പള്ളുരുത്തി, പിറവം, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, വൈറ്റില, ആയവന, ഐക്കാരനാട്, ഒക്കല്‍, കരുമാലൂര്‍, കാഞ്ഞൂര്‍, കാലടി, ചിറ്റാറ്റുകര, ചേന്ദമംഗലം, തിരുമാറാടി, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പിണ്ടിമന, മഞ്ഞപ്ര, രാമമംഗലം, വാളകം, ആലപ്പുഴ, ആലുവ, ആവോലി, ഇടക്കൊച്ചി, എറണാകുളം നോര്‍ത്ത്, എളംകുന്നപ്പുഴ, കടവന്ത്ര, കിഴക്കമ്പലം, കീഴ്മാട്, കോട്ടുവള്ളി, ചെങ്ങമനാട്, ചോറ്റാനിക്കര, നെല്ലിക്കുഴി, പാമ്പാകുട, പാറക്കടവ്, പാലാരിവട്ടം, പൂതൃക്ക, മരട്, മഴുവന്നൂര്‍, മുളവുകാട്, വാരപ്പെട്ടി, ആരക്കുഴ, എടക്കാട്ടുവയല്‍, എളംകുളം, ഏഴിക്കര, കുട്ടമ്പുഴ, തമ്മനം, തേവര, പാലക്കുഴ,പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, മണീട്, വടക്കേക്കര, വരാപ്പുഴ, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 746 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1892 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 3405 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26217 ആണ്. ഇന്ന് 62 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 131 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
9307 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്-46,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-12,പള്ളുരുത്തി താലൂക്ക് ആശുപത്രി- 12,പറവൂര്‍ താലൂക്ക് ആശുപത്രി -4,പി വി എസ്- 57,ജി എച്ച് മൂവാറ്റുപുഴ- 23,ഡി എച്ച് ആലുവ-8,സഞ്ജീവനി 11,സിയാല്‍- 37,സ്വകാര്യ ആശുപത്രികള്‍ - 423,എഫ് എല്‍ റ്റി സികള്‍ - 116,എസ് എല്‍ റ്റി സി കള്‍- 168,വീടുകള്‍- 7906 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8265 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.