എറണാകുളത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ്;എല്ലാവരും വിമാനത്തിലും തീവണ്ടിയിലുമായി എത്തിയവര്‍
ഇന്ന് 1106 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12479 ആണ്. ഇതില്‍ 10121 പേര്‍ വീടുകളിലും, 447 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 1911 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 11 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കൊച്ചി: ജൂണ്‍ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ 37 വയസുള്ള ഏലൂര്‍ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകന്‍, അതേ വിമാനത്തിലെത്തിയ 33 വയസുള്ള കോതമംഗലം സ്വദേശി, 29 വയസുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂണ്‍ 11 കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂണ്‍ 7 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള നേര്യമംഗലം സ്വദേശിനി, ജൂണ്‍ 8 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള പല്ലാരിമംഗലം സ്വദേശി, ജൂണ്‍ 17 ന് ഡല്‍ഹി - കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 17 ന് ട്രയിന്‍ മാര്‍ഗം മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ 38 വയസുള്ള മരട് സ്വദേശിനി, ജൂണ്‍ 8 ന് ട്രയിന്‍ മാര്‍ഗം മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ 41 വയസുള്ള മരട് സ്വദേശി, ജൂണ്‍ 8 ന് ട്രെയിനില്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ 25 വയസുള്ള മൂവാറ്റുപുഴ സ്വദേശിനി എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 1106 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 672 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12479 ആണ്. ഇതില്‍ 10121 പേര്‍ വീടുകളിലും, 447 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 1911 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 11 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 150 പേരാണ് നിരീക്ഷണത്തിലുള്ളത്.115 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 110 ഉം ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും 125 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 141 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 11 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 273 ഫലങ്ങളാണ് ലഭിക്കാനുള്ളത്.