എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നു; ടെസ്റ്റ് പോസിറ്റി വിറ്റി നിരക്കും പത്തില്‍ താഴെ

ജില്ലയില്‍ ഇന്ന് 977 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 957 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

Update: 2021-06-14 13:18 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നതായി സൂചന.ദിവസങ്ങള്‍ക്കു ശേഷം ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി.ടെസ്റ്റ് പോസിറ്റി വിറ്റി നിരക്കും പത്തില്‍ താഴെയെത്തി.ജില്ലയില്‍ ഇന്ന് 977 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 957 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം ബാധിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

കരുമാലൂര്‍ -203,ചെല്ലാനം-41,തൃക്കാക്കര -40,കാലടി -28,കളമശ്ശേരി-27,എളംകുന്നപ്പുഴ-25,കുട്ടമ്പുഴ-25,എടത്തല- 22,ഞാറക്കല്‍-22,തൃപ്പൂണിത്തുറ -21,പെരുമ്പാവൂര്‍-16,മുളവുകാട്-16,വെണ്ണല-16,പള്ളുരുത്തി- 15,അങ്കമാലി-14,ആലങ്ങാട്- 13,ഐക്കാരനാട് -13,നോര്‍ത്തുപറവൂര്‍-13,ഫോര്‍ട്ട് കൊച്ചി-12,മട്ടാഞ്ചേരി- 11,

വൈറ്റില -11,ഇടപ്പള്ളി-10,ഉദയംപേരൂര്‍-10,തേവര -10,പായിപ്ര-9,പാലാരിവട്ടം-9,വടവുകോട്-9,ശ്രീമൂലനഗരം- 9,ആലുവ-8,കടവന്ത്ര-8,മരട്-8,മൂവാറ്റുപുഴ-8,വടുതല-8,വാഴക്കുളം-8,എടവനക്കാട്-7,ഏലൂര്‍-7,തോപ്പുംപടി-7,മഴുവന്നൂര്‍ -7,മുണ്ടംവേലി-7,വടക്കേക്കര- 7,കിഴക്കമ്പലം-6,കോട്ടപ്പടി-6,ചോറ്റാനിക്കര- 6,

നെടുമ്പാശ്ശേരി-6,നെല്ലിക്കുഴി- 6,രായമംഗലം-6,എറണാകുളം സൗത്ത് -5,കടുങ്ങല്ലൂര്‍-5,കറുകുറ്റി-5,കാഞ്ഞൂര്‍-5,കുന്നത്തുനാട്-5,കൂവപ്പടി- 5,ചൂര്‍ണ്ണിക്കര-5,തുറവൂര്‍-5,പള്ളിപ്പുറം -5,എറണാകുളം നോര്‍ത്ത്- 4,കുഴിപ്പള്ളി-4,നായരമ്പലം- 4,വെങ്ങോല-4,

അശമന്നൂര്‍- 3,എളമക്കര-3,കലൂര്‍ -3,കുമ്പളം- 3,കുമ്പളങ്ങി-3,ചേന്ദമംഗലം-3,ചേരാനല്ലൂര്‍-3,തിരുവാണിയൂര്‍-3,പനമ്പള്ളി നഗര്‍-3,പാമ്പാകുട -3,പെരുമ്പടപ്പ്- 3,മലയാറ്റൂര്‍ നീലീശ്വരം-3,മുളന്തുരുത്തി-3,ഇതര സംസ്ഥാന തൊഴിലാളി-ഒന്ന് എ്ന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെഇലഞ്ഞി,എളംകുളം,ഏഴിക്കര,ഒക്കല്‍,കരുവേലിപ്പടി,കീഴ്മാട്,കുന്നുകര,കോട്ടുവള്ളി,ചിറ്റാറ്റുകര,ചെങ്ങമനാട്,തമ്മനം,തിരുമാറാടി,പനയപ്പിള്ളി,പാറക്കടവ്,പിണ്ടിമന,പിറവം,പുത്തന്‍വേലിക്കര,പൈങ്ങോട്ടൂര്‍,രാമമംഗലം,വരാപ്പുഴ,ആയവന,എടക്കാട്ടുവയല്‍,കവളങ്ങാട്,കോതമംഗലം,ചക്കരപ്പറമ്പ്,ചളിക്കവട്ടം,പൂതൃക്ക,പോണേക്കര,പോത്താനിക്കാട്,മഞ്ഞള്ളൂര്‍,മാറാടി,മൂക്കന്നൂര്‍,വാരപ്പെട്ടി,വാളകം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1771 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1541 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2773 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40446 ആണ്. ഇന്ന് 66 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 343 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

14555 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 128,പി വി എസ് 43,ജി എച്ച് മൂവാറ്റുപുഴ- 18,ജി എച്ച് എറണാകുളം- 50,ഡി എച്ച് ആലുവ- 41,പള്ളുരുത്തി താലൂക്ക് ആശുപത്രി 25,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 21,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 40,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 25,കോതമംഗലം താലൂക്ക് ആശുപത്രി -16,

കരുവേലിപ്പടി താലൂക്ക് ആശുപത്രി -3,അങ്കമാലി താലൂക്ക് ആശുപത്രി -19,പിറവം താലൂക്ക് ആശുപത്രി -16,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 24,ഇഎസ്‌ഐ ആശുപത്രി - 2,സഞ്ജീവനി 14,സ്വകാര്യആശുപത്രികള്‍- 1076,എഫ് എല്‍ റ്റി സികള്‍ - 475,എസ് എല്‍ റ്റി സി കള്‍- 306,ഡോമിസിലറി കെയര്‍ സെന്റര്‍- 1127,വീടുകള്‍- 10089 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10706 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News