കൊവിഡ് വ്യാപനം: എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കോണ്‍ഗ്രസ്; കൊവിഡ് രോഗികള്‍ക്ക് ബെഡ് മാറ്റിവെയ്ക്കുന്നില്ലെന്ന് വിമര്‍ശനം

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Update: 2021-04-22 13:03 GMT

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം 20 ശതമാനം ബെഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന ആരോപണവുമായി എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത്.ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സര്‍ക്കാര്‍ തീരുമാനപ്രകാരമുള്ള ഇരുപതു ശതമാനം ബെഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ഇതുവരെ തയ്യാറായിട്ടില്ല.കൊവിഡ് രോഗികള്‍ക്കായുള്ള ആശുപത്രികളിലെജനറല്‍ വാര്‍ഡുകളില്‍ പോലും ഒരു ബെഡ് ലഭ്യമല്ലാത്ത സ്ഥിതിയാണ്.ശ്വാസതടസം ഉള്‍പ്പെടെ അനുഭവപ്പെടുന്ന രോഗികള്‍ ദിവസങ്ങളായി വീടുകളില്‍ തുടരുന്നു. റെംഡിസിവേര്‍ എന്ന ആന്റി വൈറല്‍ മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയാണ്.

സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടേണ്ടി വരുന്ന പാവപ്പെട്ട കൊവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സേവനം നഗരത്തില്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭ്യമാകുന്നുള്ളു. മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്നും ടി ജെ വിനോദ്എം എല്‍ എ ആവശ്യപ്പെട്ടു.

Tags:    

Similar News