കൊവിഡ്: എറണാകുളം ജില്ലാ കലക്ടറുടെ കൊവിഡ് ഫലം നെഗറ്റീവ്

കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എല്‍ ടി സിക്ക് ഒരു ക്‌ളബ്ബിന്റെ ഭാരവാഹികള്‍ കലക്ടറുടെ സാന്നിധ്യത്തില്‍ സാധന സാമഗ്രികള്‍ കൈമാറിയിരുന്നു.ഭാരവാഹികളിലൊരാള്‍ക്ക് കൊവിഡ് ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് കലക്ടര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയുമായിരുന്നു.

Update: 2020-08-01 12:44 GMT

കൊച്ചി: എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എല്‍ ടി സിക്ക് ഒരു ക്‌ളബ്ബിന്റെ ഭാരവാഹികള്‍ കലക്ടറുടെ സാന്നിധ്യത്തില്‍ സാധന സാമഗ്രികള്‍ കൈമാറിയിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്. ഭാരവാഹികളിലൊരാള്‍ക്ക് കൊവിഡ് ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് കലക്ടര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയുമായിരുന്നു. 

Tags:    

Similar News