കൊവിഡ്: എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധു; മൂന്നു പേര്‍ വിദേശത്ത് നിന്ന് എത്തിയത്

മെയ് 27 ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47വയസുകാരി,മെയ് 27 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരി,മെയ് 17ന് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശി,കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ഐ സി യൂ വില്‍ ചികില്‍സയിലുള്ള തൃശൂര്‍ സ്വദേശിനിയായ 80 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Update: 2020-05-29 13:57 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച നാലു പേരില്‍ ഒരാള്‍ മെയ് 27 ന് രോഗം സ്ഥിരീകരിച്ചയാളുടെ അടുത്ത ബന്ധുവും മൂന്നു പേര്‍ വിദേശത്ത് നിന്നെത്തിവരും.മെയ് 27 ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 27 ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മെയ് 27 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരിയാണ് പോസിറ്റീവായ രണ്ടാമത്തെയാള്‍. ഇവരെ അന്നു തന്നെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മെയ് 17ന് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശിയാണ് പോസിറ്റീവായ മൂന്നാമത്തെയാള്‍. കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ഐ സി യൂ വില്‍ ചികില്‍സയിലുള്ള രോഗം സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിയായ 80 കാരിയാണ് നാലാമത്തെയാള്‍. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ചികില്‍സ തുടരുകയാണ്.ഇന്ന് ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച 25വയസുകാരന്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികില്‍സയിലുള്ളത്.മെയ് 27 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഇദ്ദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിലായിരുന്നു.

തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്ന് കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 48 കാരി മെയ് 26ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇന്ന് 591 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 392 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8274 ആയി.ഇന്ന് 23 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 72 പേരാണ് നിരീക്ഷണത്തിലുള്ളത്.കൊവിഡ് ബാധിച്ച് 25 പേരാണ് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 21 ഉം ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ നാലുപേരുമാണ് ഉള്ളത്.

എറണാകുളം -13,കൊല്ലം,തൃശൂര്‍,ആലപ്പുഴ എന്നിവടങ്ങളില്‍ നിന്ന് രണ്ടു പേര്‍ വീതവും പാലക്കാട്,ഉത്തര്‍പ്രദേശ്,ലക്ഷദ്വീപ്,മധ്യപ്രദേശ്,ബംഗാള്‍,രാജസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഒരോരുത്തരുമാണ് ചികില്‍സയിലുള്ളത്.ഇന്നലെ ജില്ലയില്‍ നിന്നും 292 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 210 എണ്ണം സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി ശേഖരിച്ചയവയാണ്. ഇന്ന് 98 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 4 എണ്ണം പോസിറ്റവും ബാക്കിയെല്ലാം നെഗറ്റീവും ആണ് ഇനി 497 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.ജില്ലയിലെ 23 കോവിഡ് കെയര്‍ സെന്ററുകളിലായി 721 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 248 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്.

Tags:    

Similar News