എറണാകുളത്ത് ഇന്ന് ആരോഗ്യ പ്രവര്‍ത്തക അടക്കം അഞ്ചു പേര്‍ക്കു കൂടി കൊവിഡ്
കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 45 വയസുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 40 പേരെ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് 4 പേര്‍ രോഗമുക്തി നേടി.
കൊച്ചി: എറണാകുളത്ത് ഇന്ന് ആരോഗ്യ പ്രവര്‍ത്തകയടക്കം അഞ്ചു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.നാലു പേര്‍ക്ക് രോഗമുക്തി.ജൂണ്‍ 14 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്പലം സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂര്‍ സ്വദേശികളുടെ അടുത്ത ബന്ധുവായ 81 വയസുകാരന്‍, കാഞ്ഞൂര്‍ സ്വദേശികളായ 53 വയസുകാരനും അദ്ദേഹത്തിന്റെ ഭാര്യയായ 45 വയസുള്ള കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 40 പേരെ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി അധികൃതര്‍ അറിയിച്ചു.
കൂടാതെ ജൂണ്‍ 26 ന് റിയാദ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ 49 വയസുള്ള പായിപ്ര സ്വദേശി രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. ഇന്ന് 4 പേര്‍ രോഗമുക്തി നേടി.ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കൊല്ലം സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലപ്പുഴ സ്വദേശിനി, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഏഴിക്കര സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള ഇടക്കൊച്ചി സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി.ഇന്ന് 839 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 959 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13541 ആണ്. ഇതില്‍ 11851 പേര്‍ വീടുകളിലും, 620 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1070 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 10 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 281 പേരാണ് നിരീക്ഷണത്തിലുള്ളത്.173 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 44 പേരും അങ്കമാലി അഡല്ക്‌സില്‍ 125 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 210 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 311 ഫലങ്ങളാണ് ലഭിക്കാനുള്ളത്.