കൊവിഡ്: എറണാകുളത്ത് ചികില്‍സയില്‍ കഴിയുന്ന മൂന്നു രോഗികള്‍ ഗുരുതരാവസ്ഥയില്‍
തൃശൂര്‍ സ്വദേശിനിയായ 80 വയസ്സുകാരി, കുവൈറ്റില്‍ നിന്നുംഎത്തിയ കൊല്ലം സ്വദേശിയായ 53 വയസ്സുകാരന്‍, അരുണാചല്‍ പ്രദേശില്‍ നിന്നും കൊച്ചിയിലെത്തിയ 32 വയസ്സുകാരനായ യുവാവ് എന്നിവരാണ് ഗുരുതകരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നത്
കൊച്ചി: കൊവിഡ് സ്ഥിരീകരിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന മൂന്നു രോഗികളുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.തൃശൂര്‍ സ്വദേശിനിയായ 80 വയസ്സുകാരി, കുവൈറ്റില്‍ നിന്നുംഎത്തിയ കൊല്ലം സ്വദേശിയായ 53 വയസ്സുകാരന്‍, അരുണാചല്‍ പ്രദേശില്‍ നിന്നും കൊച്ചിയിലെത്തിയ 32 വയസ്സുകാരനായ യുവാവ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നത്.
തൃശൂര്‍ സ്വദേശിനിയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായുള്ള വൃക്ക രോഗത്തിനും ചികില്‍സയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കുവൈറ്റില്‍ നിന്നും 12ാംതീയതി കൊച്ചിയില്‍ എത്തിയ കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ കൊവിഡ് ന്യൂമോണിയ മൂലമാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ദീര്‍ഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ് ഇപ്പോള്‍ തുടരുന്നത്.
അരുണാചല്‍ പ്രദേശില്‍ നിന്നും കൊച്ചിയിലെത്തിയ 32 വയസ്സുകാരനായ എറണാകുളം സ്വദേശിയെ ശ്വാസതടസ്സം കൂടിയതിനെത്തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇദ്ദഹത്തിന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ദീര്‍ഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹവും ഇപ്പോള്‍ കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ് തുടരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.