തെരുവില്‍ കഴിയുന്നവര്‍ക്കും വാക്‌സിനേഷന്‍ നല്‍കി കൊച്ചി കോര്‍പ്പറേഷന്‍

ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 35 പേര്‍ക്കാണ് ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയത്. മിറര്‍ എന്ന എന്‍.ജി.ഒ.-യുടെ കൂടി സഹകരണത്തോടെയാണ് വാക്‌സിനേഷനായുളള രജിസ്‌ട്രേഷന്‍ നടത്തിയത്. ഇവര്‍ക്കുളള രണ്ടാം ഡോസ് വാക്‌സിനേഷനും യഥാസമയം നല്‍കുവാനുളള നടപടികള്‍ കൊച്ചി കോര്‍പ്പറേഷന്‍ സ്വീകരിക്കും

Update: 2021-06-16 12:24 GMT

കൊച്ചി: കൊച്ചി നഗരത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ വച്ച് കൊവിഡ് വാക്‌സിനേഷന്‍ നല്‍കി. ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 35 പേര്‍ക്കാണ് ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയത്. മിറര്‍ എന്ന എന്‍.ജി.ഒ.-യുടെ കൂടി സഹകരണത്തോടെയാണ് വാക്‌സിനേഷനായുളള രജിസ്‌ട്രേഷന്‍ നടത്തിയത്. ഇവര്‍ക്കുളള രണ്ടാം ഡോസ് വാക്‌സിനേഷനും യഥാസമയം നല്‍കുവാനുളള നടപടികള്‍ കൊച്ചി കോര്‍പ്പറേഷന്‍ സ്വീകരിക്കും. ഇനിയും വാക്‌സിനേറ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റും കോര്‍പ്പറേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ക്യാംപ്് ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ.എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ വിശിഷ്ടാതിഥിയായി. ഡിഎംഒ എന്‍ കെ കുട്ടപ്പന്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. എസ് ശിവദാസ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പോലി എന്നിവര്‍ വാക്‌സിനേഷന് നേതൃത്വം നല്‍കി. നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷറഫ് ,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍മാരായ പി ആര്‍ റെനീഷ്, ഷീബാലാല്‍, സുനിത ഡിക്‌സണ്‍, ജെ സനില്‍മോന്‍, വി എ ശ്രീജിത്ത്, കോര്‍പ്പറേഷന്‍ സെക്രട്ടറി എ എസ് നൈസാം, സിറ്റി പ്രോജക്ട് ഓഫീസര്‍ ഡോ. വി ആര്‍ ചിത്ര, മിറര്‍ എന്‍ജിഒ ചെയര്‍മാന്‍ മിഥുന്‍ മാത്യു പങ്കെടുത്തു.

Tags:    

Similar News