എറണാകുളം കുമ്പളങ്ങിയില്‍ ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് 40.1 % ;സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും

തീരദേശം, ആദിവാസി, ഇതര സംസ്ഥാന തൊഴിലിളി മേഖലകളിലും കൂടുതല്‍ കൊവിഡ് പരിശോധന നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മെഗാ ടെസ്റ്റിംഗ് നടത്തുകയും 301 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്

Update: 2021-06-11 15:22 GMT

കൊച്ചി:എറണാകുളം ജില്ലിയിലെ കുമ്പളങ്ങിയില്‍ കൊവിഡ് വ്യാപനം രൂക്ഷം.40.1% ആണ് ഇവിടുത്തെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക്.40.1% ആണ്. കുമ്പളങ്ങിയില്‍ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.ഇവിടെ കൂടാതെ തീരദേശം, ആദിവാസി, ഇതര സംസ്ഥാന തൊഴിലിളി മേഖലകളിലും കൂടുതല്‍ കൊവിഡ് പരിശോധന നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.

കുട്ടമ്പുഴ പഞ്ചായത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മെഗാ ടെസ്റ്റിംഗ് നടത്തുകയും 301 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പോസിറ്റീവായവരെ തുടര്‍ ചികിത്സയ്ക്കായി ഡിസിസി ലേക്ക് മാറ്റി. ഇവിടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഫസ്റ്റ് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.ചെല്ലാനം പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാല്, അഞ്ച് മൊബൈല്‍ ടീമിനെ ഏര്‍പ്പെടുത്തി ടെസ്റ്റ് നടത്തി.

ഇവിടെ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുകയും 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തു. ജില്ലയില്‍ എട്ട് പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇത് വരെ 12.5 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നോണ്‍ കൊവിഡ് ട്രീറ്റ്‌മെന്റ് ഈ മാസം 25 മുതല്‍ ആരംഭിക്കും. കൊവിഡാനന്തരമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലയില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

Tags:    

Similar News