കുഞ്ചിപ്പാറ ആദിവാസി കുടിയില്‍ 52 പേര്‍ക്ക് കൊവിഡ്; ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റി

മുഴുവന്‍ പേരെയും ഡൊമിസി ലിയറി കെയര്‍ സെന്ററിലേക്കും സിഎഫ്എല്‍ടിസികളിലേക്കും മാറ്റി. ആരോഗ്യം, പോലിസ്, റവന്യൂ, ഫോറസ്റ്റ്, ട്രൈബല്‍, തദ്ദേശ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷമാണ് ഇവരെ മാറ്റിയത്

Update: 2021-06-04 12:57 GMT

കൊച്ചി: കുട്ടമ്പുഴ, കുഞ്ചിപാറ ആദിവാസി കുടിയില്‍ കൊവിഡ് പരിശോധനയില്‍ 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരെ മുഴുവന്‍ പേരെയും ഡൊമിസി ലിയറി കെയര്‍ സെന്ററിലേക്കും സിഎഫ്എല്‍ടിസികളിലേക്കും ആരോഗ്യം, പോലിസ്, റവന്യൂ, ഫോറസ്റ്റ്, ട്രൈബല്‍, തദ്ദേശ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷമാണ് ഇവരെ മാറ്റിയത്.

കോതമംഗലം തഹസില്‍ദാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, ആരോഗ്യം, വനം, പോലിസ്, ടി ഡി ഒ എന്നി വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയത്. ഡെപ്യട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ്ആഫിസര്‍ ഉള്‍പ്പെടെ 10 അംഗ റവന്യു സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ബ്ലാവന കടവില്‍ നിന്നും ജങ്കാര്‍ കടന്നു ദുര്‍ഘടമായ വന പാതയിലൂടെ എട്ടു കിലോമീറ്ററിലധികം യാത്ര ചെയ്തു വേണം കുഞ്ചിപാറ ആദിവാസി കുടിയിലെത്താന്‍. ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പോസിറ്റീവ് ആയവരെ ജങ്കാറിലും ആംബുലന്‍സിലുമായി മാറ്റിയത്.

Tags:    

Similar News