കൊവിഡ് വ്യാപനം:മൂവാറ്റുപുഴ മല്‍സ്യ മാര്‍ക്കറ്റ് അടച്ചു
പൂര്‍ണമായി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പായിപ്ര പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശവും കൂടിയാണ് ഇവിടം. പുളിഞ്ചോട് മത്സ്യ മാര്‍ക്കറ്റില്‍ ദിവസേന മല്‍സ്യം വാങ്ങുന്നതിനായി വൈകിട്ട് മുതല്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള മത്സ്യ വ്യാപാരികള്‍ കൂടാതെ കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുമുള്ള അയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടുന്നത്
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പുളിഞ്ചോട് മല്‍സ്യ മാര്‍ക്കറ്റ് അടച്ചു. മൂവാറ്റുപുഴ നഗരസഭ പരിധിയിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പായിപ്ര പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശവും കൂടിയാണ് ഇവിടം.
പുളിഞ്ചോട് മത്സ്യ മാര്‍ക്കറ്റില്‍ ദിവസേന മല്‍സ്യം വാങ്ങുന്നതിനായി വൈകിട്ട് മുതല്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള മത്സ്യ വ്യാപാരികള്‍ കൂടാതെ കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുമുള്ള അയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടുന്നത്.
ദിനംപ്രതി നിരവധി കൊവിഡ് പോസിറ്റീവ് കേസുകളാണ് മൂവാറ്റുപുഴ പരിസര ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതെല്ലം പരിഗണിച്ചാണ് മാര്‍ക്കറ്റ് അടച്ചു പൂട്ടിയതെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.