കൊവിഡ്: എറണാകുളത്ത് കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കുടുതല്‍ മേഖലകള്‍ കണ്ടെയ്‌മെന്റ് സോണുകളാക്കിയത്
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് ജില്ലയിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയന്‍മെന്റ് സോണാക്കി.നെല്ലിക്കുഴി ഗ്രാമപ്പഞ്ചായത്ത് മുഴുവനായും കുട്ടമ്പുഴ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 4,5,തൃക്കാക്കര നഗരസഭ ഡിവിഷന്‍ 28 ല്‍ മൈത്രിപുരം ഭാഗം, കൊച്ചി കോര്‍പറേഷന്‍ 6,7,8,9,28,31 ഡിവിഷുകള്‍,തൃപ്പൂണിത്തുറ നഗരസഭയില്‍ ഡിവിഷന്‍ 19 ല്‍ പള്ളിപ്പറമ്പുകാവ് ഭാഗം,ഏഴിക്കര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 8,9,കളമശ്ശേരി നഗരസഭ ഒന്ന്,മൂന്ന്,37 ഡിവിഷനുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.എറണാകുളം ജില്ലയില്‍ ഇന്ന് 79 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 75 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്