കൊവിഡ്: ആശങ്ക ഉയര്‍ത്തി എറണാകുളത്ത് സമ്പര്‍ക്കം രോഗികള്‍ വര്‍ധിക്കുന്നു;കൂടുതല്‍ മേഖല കണ്ടെയ്ന്‍മെന്റ് സോണ്‍
കൊച്ചി കോര്‍പറേഷന്‍ 36ാം ഡിവിഷന്‍ പൂര്‍ണമായും 52ാം ഡിവിഷനില്‍ സ്റ്റാര്‍ ഹോംസ് അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടുന്ന ഭാഗവുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിരിക്കുന്നത്. പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യാത്ത സാഹചര്യത്തില്‍ കൊച്ചി കോര്‍പറേഷന്‍ 50ാം ഡിവിഷന്‍(ചമ്പക്കര മാര്‍ക്കറ്റ് ഒഴികെ),തൃപ്പൂണിത്തുറ നഗരസഭ 35,48 ഡിവിഷനുകള്‍,വടക്കേക്കര ഗ്രാമപ്പഞ്ചായത്ത് 16ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.എറണാകുളം ജില്ലയില്‍ ഇന്നലെ 61 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 60 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.
കൊച്ചി: എറണാകുളത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.കൊച്ചി കോര്‍പറേഷന്‍ 36ാം ഡിവിഷന്‍ പൂര്‍ണമായും 52ാം ഡിവിഷനില്‍ സ്റ്റാര്‍ ഹോംസ് അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടുന്ന ഭാഗവുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിരിക്കുന്നത്. പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യാത്ത സാഹചര്യത്തില്‍ കൊച്ചി കോര്‍പറേഷന്‍ 50ാം ഡിവിഷന്‍(ചമ്പക്കര മാര്‍ക്കറ്റ് ഒഴികെ),തൃപ്പൂണിത്തുറ നഗരസഭ 35,48 ഡിവിഷനുകള്‍,വടക്കേക്കര ഗ്രാമപ്പഞ്ചായത്ത് 16ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ ഇന്നലെ 61 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 60 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.ഇന്നലെ 107 പേര്‍ രോഗ മുക്തി നേടി. എറണാകുളം സ്വദേശികളായ 100 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 2 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 5 പേരും ഉള്‍പ്പെടുന്നു.ഇന്ന് 820 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 504 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12934 ആണ്. ഇതില്‍ 10751 പേര്‍ വീടുകളിലും, 253 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1930 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
വിവിധ ആശുപ്രതികളില്‍ നിന്ന് 125 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 865 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.ഇന്നലെ ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 422 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 312 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 423 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്നലെ 1748 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.