കൊവിഡ്:എറണാകുളം നായരമ്പലത്ത് അതീവ ജാഗ്രത; രണ്ടു വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണാക്കി

നായരമ്പലം ഗ്രാമപഞ്ചായത്തിലെ രണ്ടും 15 ഉം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.ഇതിന്റെ അടിസ്ഥാനത്തുില്‍ രണ്ടു വാര്‍ഡുകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എര്‍പ്പെടുത്തി.യാതൊരുവിധ ഇളവുകളും ഇവിടെ ഉണ്ടായിരിക്കില്ലെന്ന് ഇന്‍ഡിസന്റ് കമാന്‍ഡറും ഫോര്‍ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായി സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

Update: 2020-06-22 09:55 GMT

കൊച്ചി: എറണാകുളം നായരമ്പലത്ത് കൊവിഡ് സ്ഥിരീകരിച്ചവ്യക്തിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണവുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.നായരമ്പലം ഗ്രാമപഞ്ചായത്തിലെ രണ്ടും 15 ഉം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.ഇതിന്റെ അടിസ്ഥാനത്തുില്‍ രണ്ടു വാര്‍ഡുകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എര്‍പ്പെടുത്തി.യാതൊരുവിധ ഇളവുകളും ഇവിടെ ഉണ്ടായിരിക്കില്ലെന്ന് ഇന്‍ഡിസന്റ് കമാന്‍ഡറും ഫോര്‍ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായി സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.പ്രവേശനത്തിനും പുറത്തു പോകുന്നതിനുമായി നിശ്ചയിച്ചിരിക്കുന്ന പോയിന്റുകളിലൂടെ മാത്രമെ വാഹനങ്ങള്‍ കടത്തിവിടുകയുള്ളു.അത്യാവശ്യങ്ങള്‍ക്കുമാത്രല്ലാതെ ഇവിടെ ജനങ്ങളെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. അതേ സമയം കൊവിഡ് സ്ഥിരീകരിച്ച രോഗി സന്ദര്‍ശിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം ആറു പേരെ ക്വാറന്റൈനിലാക്കിയതായാണ് വിവരം.പനിയും മറ്റു രോഗലക്ഷണങ്ങളുമായി ചികില്‍സ തേടിയ ഇദേഹത്തിന്റെ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Tags:    

Similar News